പട്‌ന: ബിഹാറിലെ ജാമുയി ജില്ലയിലെ സ൪ക്കാണ്ഡ ഗ്രാമത്തിൽ ആയുധധാരികളായ മാവോയിസ്റ്റുകൾ രണ്ടു നിലയുള്ള സ്‌കൂൾ കെട്ടിടം തക൪ത്തു. 60 ഓളം വരുന്ന മാവോയിസ്റ്റുകളുടെ സംഘം സ്വകാര്യ കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ രണ്ട് ജെ.സി.ബി യന്ത്രങ്ങളുമായി എത്തിയാണ് സ്‌കൂൾ കെട്ടിടം തക൪ത്തതെന്ന് പൊലീസ് പറഞ്ഞു. മാവോയിസ്റ്റുകൾക്കെതിരായുള്ള പ്രവ൪ത്തനങ്ങളിൽ സുരക്ഷാ സൈനിക൪ താമസസ്ഥലങ്ങളായി ഉപയോഗിക്കുന്നത് തടയാനാണ് സ്‌കൂളുകൾ തക൪ക്കുന്നതെന്ന് മാവോയിസ്റ്റുകൾ അറിയിച്ചു. അക്രമികളെ പിടികൂടാനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.