ഓയൂ൪: വെളിനല്ലൂ൪ പഞ്ചായത്തിലെ മുളയറച്ചാലിലെ സ൪വേ നമ്പ൪ 324ൽ പെട്ട ക്വാറിയിൽ ജാക് ഹാമ൪ ഉപയോഗിച്ച് കരിങ്കൽ ഖനനത്തിന് ശ്രമിക്കവെ നാട്ടുകാ൪ തടഞ്ഞു. വെള്ളിയാഴച് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് പൂയപ്പള്ളി എസ്.ഐ സുധീഷ്കുമാറിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പാറഖനനം നി൪ത്തി വെപ്പിക്കുകായിരുന്നു.
ആ൪.ഡി.ഒ ഇടപെട്ട് ആറുമാസം മുമ്പ് ഇവിടത്തെ ഖനന പ്രവ൪ത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ കൊടുത്തിരിക്കുകയായിരുന്നു. ക്വാറിയും റോഡും തമ്മിൽ 150 മീറ്റ൪ അകലമില്ളെന്നതും വൈദ്യുതി ലൈൻ, കുടിവെള്ള പൈപ്പ് എന്നിവ കടന്നുപോകുന്നതിനാലും മറ്റും ഇവിടെ ഖനനം പാടില്ളെന്നാണ് നാട്ടുകാ൪ പറയുന്നത്. കാരയ്ക്കൽ മുളയറച്ചാൽ പൗരസമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര റൂറൽ എസ്.പിയുടെ നി൪ദേശപ്രകാരം എഴുകോൺ സി. ഐ കെ. സദൻ രണ്ടാഴ്ച മുമ്പ് ക്വാറിയും സമീപത്ത് കേടുപാടുകൾ സംഭവിച്ച വീടുകളും കൃഷിയിടങ്ങളും സന്ദ൪ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.