അമ്പലപ്പുഴ: പ്രഫ.തകഴി ശങ്കരനാരായണൻ ചെയ൪മാനായ തകഴി സ്മാരകത്തിൻെറ പുതിയ ഭരണസമിതി അധികാരമേറ്റു. തകഴി ജന്മശതാബ്ദി ആഘോഷങ്ങൾ കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് വിപുലമായി നടത്താൻ തീരുമാനിച്ചു.ജനുവരി മുതൽ ഏപ്രിൽ 17 വരെയാണ് ആഘോഷം.
സംസ്ഥാന തലത്തിലെ തകഴി സ്മാരക അവാ൪ഡ് ദേശീയതലത്തിലാക്കാനും തീരുമാനിച്ചു.തകഴിയുടെ മുഴുവൻ കൃതികളും സ്മാരകത്തിൽ പ്രദ൪ശിപ്പിക്കാൻ നടപടി സ്വീകരിക്കും. കൂടാതെ തകഴി കൃതികളുടെ വിൽപ്പനയും പ്രത്യേക കൗണ്ട൪ സ്ഥാപിച്ച് നടത്തും.സ്മാരകം മോടിപിടിപ്പിക്കാൻ സാംസ്കാരിക വകുപ്പ് അനുവദിച്ച ഒരുലക്ഷം രൂപ വിനിയോഗിക്കും. ഭരണസമിതി അംഗങ്ങൾ തകഴി സ്മൃതിമണ്ഡപത്തിൽ പുഷ്പാ൪ച്ചന നടത്തി.തകഴിയുടെ മകൻ ഡോ. ബാലകൃഷ്ണനാണ് വൈസ് ചെയ൪മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.