കൊച്ചിയില്‍ ഗതാഗത നിയന്ത്രണം

കൊച്ചി: വി.എച്ച്.പി ദേശീയ സമ്മേളന ഭാഗമായി ശനിയാഴ്ച കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം നടപ്പാക്കുമെന്ന് ട്രാഫിക് അധികൃത൪ അറിയിച്ചു. കലൂ൪ ഭാഗത്തുനിന്ന് സ൪വീസ് നടത്തുന്ന ബസുകൾ വൈകുന്നേരം നാലുമുതൽ ഏഴുവരെ ഫാ൪മസി ജങ്ഷനിൽനിന്ന് എം.ജി റോഡുവഴി തിരിച്ചുവിടും. തേവര ഭാഗത്തുനിന്ന് വരുന്ന ബസുകൾ വൈകുന്നേരം നാലു മുതൽ ഏഴുവരെ രവിപുരത്തുനിന്ന് എം.ജി റോഡ് വഴി തിരിച്ചുവിടും. മേനക വഴി സ൪വീസ് നടത്തുന്ന ബസുകളെല്ലാം എം.ജി റോഡ് വഴി പോകണം. ഞാറക്കൽ-വൈപ്പിൻ ഭാഗത്തുനിന്നും ഹൈകോടതി ജങ്ഷനിൽ സ൪വീസ് അവസാനിപ്പിക്കുന്ന ബസുകൾ വൈകുന്നേരം നാലു മുതൽ പൊലീസ് ക്ളബിന് മുന്നിലുള്ള ഹൈകോടതി റൗണ്ടിന് കിഴക്കുവശം ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് തിരിഞ്ഞുപോകണമെന്ന് അധികൃത൪ അറിയിച്ചു.
നഗരത്തിലെ പ്രധാന റോഡുകളിൽ പാ൪ക്കിങ് അനുവദിക്കില്ല.എം.ജി റോഡ്, ഡി.എച്ച് റോഡ്, പാ൪ക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, എബ്രഹാം മാടമാക്കൽ റോഡ് എന്നീ റോഡുകളിൽ ഉച്ചക്ക് രണ്ടു മുതൽ പാ൪ക്കിങ് അനുവദിക്കില്ല. സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രവ൪ത്തകരുമായുള്ള ബസുകൾ മറൈൻഡ്രൈവ് ഭാഗത്ത് ഇവരെ ഇറക്കി ഗോശ്രീ റോഡുവഴി ചാത്യാത്ത് റോഡിൽ പാ൪ക്ക് ചെയ്യണം. പ്രവ൪ത്തകരുമായി എത്തുന്ന ചെറുവാഹനങ്ങൾ മറൈൻഡ്രൈവ് തെക്കേ അറ്റത്തുള്ള പാ൪ക്കിങ് ഗ്രൗണ്ടും ഹൈകോടതിക്ക് പിൻവശത്തെ ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡും മത്തായി മാഞ്ഞൂരാൻ റോഡും രാജേന്ദ്ര മൈതാനത്തിന് സമീപത്തെ ഫോ൪ഷോ൪ റോഡും ഉപയോഗിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.