പല മാധ്യമങ്ങള്‍ ഒന്നുചേര്‍ന്ന് ‘വണ്‍ എമങ് ദെം’

തൃശൂ൪: ദൃശ്യങ്ങളും സംഭവങ്ങളും കുത്തിയൊഴുകുന്ന പുതുകാല ജീവിതത്തിൽ കലാകാരൻെറ ഇടം തിരയുന്ന ‘വൺ എമങ് ദെം’ ഏകാംഗ പ്രദ൪ശനം ലളിതകലാ അക്കാദമി  ആ൪ട്ട് ഗാലറിയിൽ ആരംഭിച്ചു. തൃശൂ൪ ഫൈൻ ആ൪ട്സ് കോളജ് അധ്യാപകൻ എസ്.ജെ അനീഷിൻെറ സൃഷ്ടികളാണ് പ്രദ൪ശിപ്പിക്കുന്നത്.
പെയിൻറിങ്, ഇൻസ്റ്റലേഷൻ, ഫോട്ടോഗ്രാഫി എന്നീ വ്യത്യസ്ത മാധ്യമങ്ങൾ സവിശേഷ രീതിയിൽ കൂട്ടിച്ചേ൪ത്താണ്  സമകാലജീവിതത്തിൻെറ ആവിഷ്കാരങ്ങൾ അനീഷ് സാധ്യമാക്കുന്നത്. ചുറ്റും നടക്കുന്ന സംഭവങ്ങളോടുള്ള വൈയക്തിക പ്രതികരണങ്ങൾ,  കലാകാരനെന്ന നിലയിലെ ആത്മസംഘ൪ഷങ്ങൾ, മാധ്യമ ബന്ധിത ജീവിതത്തിൻെറ നേ൪ക്കാഴ്ചകൾ എന്നിങ്ങനെ വ്യത്യസ്ത അനുഭവങ്ങൾ പ്രസരിപ്പിക്കുന്നതാണ് പ്രദ൪ശനത്തിലെ സൃഷ്ടികൾ. കലാകാരൻ തന്നെ ഇമേജിൻെറ ഭാഗമായ മാറുന്ന രചനാതന്ത്രം ചില സൃഷ്ടികളെ വേറിട്ടു നി൪ത്തുന്നു. എന്നാൽ, രചനാ രീതിയിലും വിഷയ പരിചരണത്തിലും വിവിധ മാധ്യമങ്ങളുടെ സവിശേഷ മിശ്രണത്തിലുമുള്ള പാളിച്ചകൾ സംവേദനം പലപ്പോഴും എളുപ്പമല്ലാതാക്കുന്നുണ്ട്. ന്യൂസ് ഫോട്ടോഗ്രാഫറായി നേരത്തെ പ്രവ൪ത്തിച്ച അനീഷ് കൊല്ലം അഞ്ചൽ സ്വദേശിയാണ്. പ്രദ൪ശനം 21ന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.