ബസ് റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരന് പരിക്ക്

പുലാമന്തോൾ: കൽപറ്റയിൽനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആ൪.ടി.സി ബസ് റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻെറ പല്ലുകൾ നഷ്ടപ്പെട്ടു. ചാലിശ്ശേരി കോക്കൂ൪ സ്വദേശി ഇബ്റാഹീമിനാണ് (68) പരിക്കേറ്റത്. കഴിഞ്ഞവ൪ഷം ബൈപാസ് സ൪ജറി നടത്തിയ ഇദ്ദേഹം പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽനിന്ന് പരിശോധന കഴിഞ്ഞ് മകനോടൊപ്പം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. തിരുനാരായണപുരം മില്ലുംപടിക്കടുത്ത് ബസ് റോഡിലെ കുഴിയിൽ വീണപ്പോൾ പിൻസീറ്റിലുണ്ടായിരുന്ന ഇബ്റാഹീമിൻെറ താടി മുൻസീറ്റിൻെറ പിൻവശത്ത് ഇടിക്കുകയായിരുന്നു. ഉടൻ പുലാമന്തോളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.