കരാര്‍ജോലിക്കാരെന്ന വ്യാജേന തട്ടിപ്പുസംഘം വിലസുന്നു

തച്ചനാട്ടുകര: വിവിധ ജോലികളുടെ കരാറെടുക്കുമെന്ന് പറഞ്ഞ് പ്രദേശത്ത് തട്ടിപ്പുസംഘം വിലസുന്നു. ഭാഗികമായി പണി തീ൪ന്ന വീടുകളിൽ ടൈൽസ് ജോലി എടുക്കുമെന്നും ഫലവൃക്ഷങ്ങളിൽ കീടനാശിനി അടിച്ച്തരുമെന്നും തെങ്ങ് പിടിച്ചുകെട്ടുമെന്നും പറഞ്ഞ് വീടിന് ചുറ്റും കറങ്ങി വീട് നിരീക്ഷിക്കുകയാണ് ഇവരുടെ പരിപാടി. കഴിഞ്ഞ ദിവസം തച്ചനാട്ടുകരയിലെ അധ്യാപക ദമ്പതികളുടെ വീട്ടിൽ ബൈക്കുമായി എത്തിയ യുവാക്കൾ മുറ്റം ടൈൽ പതിക്കാൻ കരാറെടുക്കാമെന്ന് അധ്യാപികയോട് പറയുന്നതിനിടെ വീട്ടിലെ അംഗങ്ങളെക്കുറിച്ചും വീട്ടിലേക്കുള്ള വഴികളെ കുറിച്ചും ചോദിച്ചു മനസ്സിലാക്കി. പന്തികേട് തോന്നിയ അധ്യാപിക ഭ൪ത്താവിനോട് കാര്യം ബോധിപ്പിക്കുന്നതിനിടെ യുവാക്കൾ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.