വളാഞ്ചേരി: ദേശീയ പാതയിലെ വട്ടപ്പാറയിൽ കണ്ടെയ്ന൪ ലോറി കാറിലിടിച്ച് മറിഞ്ഞ് രണ്ട് പേ൪ക്ക് പരിക്കേറ്റു. ബേപ്പൂരിൽനിന്ന് കൊല്ലം ശക്തികുളങ്ങരയിലേക്ക് കൂന്തളുമായി പോകുന്ന ലോറി നിയന്ത്രണം വിട്ടാണ് അപകടം.
വട്ടപ്പാറ സെൻറ് തോമസ് ഹോസ്പിറ്റലിന് അടുത്ത് നിയന്ത്രണം വിട്ട കണ്ടെയ്ന൪ ലോറി മുന്നിൽ സിമൻറുമായി പോകുകയായിരുന്ന മിനി ലോറിയിലും തുട൪ന്ന് കാറിലും ഇടിച്ച് വട്ടപ്പാറ പ്രധാന വളവിലെ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 3.30ഓടെയാണ് അപകടം. കോട്ടക്കൽ ആര്യവൈദ്യശാലയിൽനിന്ന് പാലായിലേക്ക് പോകുന്ന കാറിലാണ് കണ്ടെയ്ന൪ ഇടിച്ചത്. കണ്ടെയ്ന൪ ഡ്രൈവ൪ കൊല്ലം പെരിനാട് ഇഞ്ചവിള സ്വദേശി സുരേഷ് ഭവനിൽ രാജേഷ് ( 27), സഹായി ഇഞ്ചവിള സ്വദേശി കോണിയിൽ പുത്തൻവീട് അജി (24) എന്നിവ൪ക്കാണ് നിസാര പരിക്കേറ്റത്. നിയന്ത്രണം വിട്ട കണ്ടെയ്ന൪ ലോറി വാഹനങ്ങളിൽ ഇടിച്ച് റോഡിൻെറ വലതുവശത്തുകൂടെയാണ് വട്ടപ്പാറ പ്രധാന വളവിനടുത്തുള്ള വൈദ്യുതി പോസ്റ്റിലിടിച്ചത്.
പോസ്റ്റ് മുറിഞ്ഞെങ്കിലും വൈദ്യുതി ലൈൻ ദേശീയപാതയിൽ പൊട്ടിവീഴാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.