അനധികൃത മണല്‍ കടത്ത്; കടവിന്‍െറ അംഗീകാരം റദ്ദാക്കി

പുറത്തൂ൪: അംഗീകൃത കടവിൽ നിന്നും അനധികൃതമായി മണൽ കടത്തിയതിനെ തുട൪ന്ന് കടവിൻെറ അംഗീകാരം റവന്യു വകുപ്പ് റദ്ദാക്കി. തൃപ്രങ്ങോട് പഞ്ചായത്തിലെ ചെറിയ പറപ്പൂ൪ പള്ളിക്കടവിൻെറ അംഗീകാരമാണ് തിരൂ൪ ഡിവൈ.എസ്.പി.യുടെ നി൪ദേശത്തെ തുട൪ന്ന് റദ്ദാക്കിയത്. പള്ളിക്കടവിൽനിന്ന് ഒരു പാസിൻെറ മറവിൽ നിരവധി ലോഡ് മണൽ കയറ്റുന്നതായി പൊലീസിന് പരാതി കിട്ടിയിരുന്നു. അതിൻെറ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പിയുടെ മണൽ സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ പള്ളിക്കടവിൽനിന്ന് വ്യാഴാഴ്ച മൂന്ന് മണൽ ലോറികൾ പിടികൂടിയിരുന്നു. തുട൪ന്ന് ഡിവൈ.എസ്.പി നൽകിയ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.