മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന്

കാസ൪കോട്:  മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെ ജനസമ്പ൪ക്ക പരിപാടി ഇന്ന് കലക്ടറേറ്റിൽ രാവിലെ 9.30ന് ആരംഭിക്കും.  7.30നുതന്നെ വിവിധ കൗണ്ടറുകൾ  പ്രവ൪ത്തനമാരംഭിക്കും. 12,851 അപേക്ഷകളാണ് പരിപാടിയിലേക്ക് ഇതുവരെ ലഭിച്ചത്.
ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്താൻ ലഭിച്ച 1100 അപേക്ഷകളിൽ 900 പേരെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രി  പ്രഖ്യാപിക്കും. എൻഡോസൾഫാൻ ദുരിതംമൂലം മരിച്ച 53 പേരുടെ ആശ്രിത൪ക്ക് ഒരുലക്ഷം രൂപ വീതവും 300 പേ൪ക്ക് ഭൂമിയും പട്ടയവും  അദ്ദേഹം വിതരണം ചെയ്യും.
വികലാംഗരെയും അവശരെയും കലക്ടറേറ്റിൽ ഒരുക്കിയ പന്തലിൽ മുൻവശങ്ങളിലിരുത്താൻ സൗകര്യമേ൪പ്പെടുത്തിയിട്ടുണ്ട്. ഇവരെ മുഖ്യമന്ത്രി നേരിട്ട് സമീപിച്ച് പരാതികൾ കേട്ട് പരിഹരാമുണ്ടാക്കും. തിരക്ക് ഒഴിവാക്കാൻ 50 പേ൪ വീതമുള്ള ക്യൂ സംവിധാനം ഏ൪പ്പെടുത്തും. ജനസമ്പ൪ക്ക പരിപാടിയിൽ എത്തുന്നവ൪ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ  ചികിത്സക്ക് വിദഗ്ധ ഡോക്ട൪മാരുടെ ക്ളിനിക്കുകൾ പ്രവ൪ത്തിക്കും. ചുക്കുവെള്ളവും 10,000 കുപ്പിവെള്ളവും വിതരണം ചെയ്യും. പരാതി സമ൪പ്പിക്കാനെത്തുന്നവ൪ക്ക് ഭക്ഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 600ഓളം ജീവനക്കാരെയും 250 പൊലീസുകാരെയും വളൻറിയ൪മാരെയും കലക്ടറേറ്റിൽ വിന്യസിച്ചതായി കലക്ട൪ കെ.എൻ. സതീഷ് അറിയിച്ചു.
ഇതിൻെറ മുന്നോടിയായി വ്യാഴാഴ്ച ഉച്ചക്കുശേഷം കലക്ട൪ കെ.എൻ. സതീഷിൻെറയും ജില്ലാ പൊലീസ് ചീഫ് ടി. ശ്രീശുകൻെറയും സാന്നിധ്യത്തിൽ അവലോകന യോഗം നടന്നു. തുട൪ന്ന്, ജനസമ്പ൪ക്ക പരിപാടിയിൽ മുഖ്യമന്ത്രി ജനങ്ങളിൽനിന്നുള്ള അപേക്ഷകൾ സ്വീകരിക്കുമ്പോൾ ഏതെങ്കിലും തരത്തിൽ തടസ്സങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടോ എന്ന് മുൻകൂട്ടി അറിയുന്നതിനുവേണ്ടി ഓരോ വിഭാഗത്തിലും നിയമിച്ച ജീവനക്കാരെ ഉൾപ്പെടുത്തി പരിശീലനവും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.