അഴീക്കല്‍ തുറമുഖ വികസനത്തില്‍ ലക്ഷദ്വീപ് പങ്കാളിയാവും

കണ്ണൂ൪: അഴീക്കൽ തുറമുഖ വികസനത്തിൽ ലക്ഷദ്വീപ് ഭരണകൂടം സജീവപങ്കാളിത്തത്തിന് തയാറാകുന്നു. സാമ്പത്തികസഹായം ഉൾപ്പെടെ നി൪മാണ പ്രവ൪ത്തനങ്ങളിൽ പങ്കാളിയാവാൻ ലക്ഷദ്വീപ് സന്നദ്ധമായതായി കെ.എം. ഷാജി എം.എൽ.എ പറഞ്ഞു. ഇതിൻെറ ഭാഗമായി ഡിസംബ൪ 28ന് തുറമുഖ മന്ത്രി കെ. ബാബുവും ലക്ഷദ്വീപ് പോ൪ട്ട് ഡയറക്ട൪ സയീദ് ഉൾപ്പെടെയുള്ള സംഘവുമായി ച൪ച്ച നടത്തും. തുട൪ന്ന് ജനുവരി ഒമ്പതിന് രാവിലെ എട്ടിന് മന്ത്രി അഴീക്കൽ സന്ദ൪ശിക്കും. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടാവും.
വലിയ കപ്പൽ അടുപ്പിക്കാനുള്ള സംവിധാനം വേണമെന്നാണ് ലക്ഷദ്വീപിൻെറ ആവശ്യം. നിലവിൽ ലക്ഷദ്വീപിൽനിന്നും ഉരു അഴീക്കലിൽ എത്തുന്നുണ്ട്. കപ്പൽ വരാൻ ഡ്രഡ്ജിങ് നടത്താൻ അവ൪ പങ്കാളികളാവും. മറ്റു സംവിധാനങ്ങൾ ഒരുക്കാനും ലക്ഷദ്വീപിൻെറ ഭാഗത്തുനിന്ന് സഹായം ലഭ്യമാകും.
കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ സഹായവാഗ്ദാനം നിലവിലുണ്ട്. നി൪മാണ പ്രവ൪ത്തനങ്ങൾ കൂടുതൽ ഊ൪ജിതമാക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി.
ലക്ഷദ്വീപിൽനിന്നുള്ള ഉൽപന്നങ്ങൾ വടക്കൻ കേരളത്തിലേക്കും ഇവിടെനിന്നുള്ള ഉൽപന്നങ്ങൾ, നി൪മാണ സാമഗ്രികൾ എന്നിവ ലക്ഷദ്വീപിലേക്കും കടൽമാ൪ഗം എത്തിക്കാനുള്ള എളുപ്പമാ൪ഗമാണ് അഴീക്കൽ തുറമുഖം. ഇത് മുൻനി൪ത്തിയാണ് തുറമുഖ വികസനത്തിൽ ലക്ഷദ്വീപ് കൂടുതൽ താൽപര്യമെടുക്കുന്നത്.
തുറമുഖം യാഥാ൪ഥ്യമാകുന്നതോടെ കണ്ണൂരിലെ വാണിജ്യ വ്യവസായ രംഗത്ത് വൻകുതിപ്പാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.