കോഴിക്കോട്: വട്ടാംപൊയിൽ സമാന്തര റോഡിൻെറ ടാറിങ്ങിന് മന്ത്രി ഡോ. എം.കെ. മുനീറിൻെറ എം.എൽ.എ ഫണ്ടിൽനിന്ന് 25 ലക്ഷം അനുവദിക്കും. ജനുവരിയോടെ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാനും തീരുമാനമായി. റോഡ് സംബന്ധിച്ച് കലക്ട൪ ഡോ. പി.ബി. സലീമിൻെറ സാന്നിധ്യത്തിൽ വിളിച്ചുചേ൪ത്ത യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. തെക്കേപ്പുറം കോഓഡിനേഷൻ കമ്മിറ്റിയാണ് യോഗം വിളിച്ചത്. കൗൺസില൪ എം.ടി. പത്മ, കെ.പി. അബ്ദുല്ലക്കോയ, ബ്രസീലിയ ഷംസുദ്ദീൻ, മുൻ എം.എൽ.എ സി.പി. കുഞ്ഞു, കോഓഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് മമ്മദ്കോയ എന്നിവ൪ ച൪ച്ചയിൽ പങ്കെടുത്തു. സമാന്തര റോഡിൻെറ അറ്റകുറ്റപ്പണിക്ക് മൂന്ന് ലക്ഷം രൂപ നൽകാൻ തെക്കേപ്പുറം കൂട്ടായ്മ സന്നദ്ധത അറിയിച്ചു. 28ന് രാവിലെ കൂട്ടായ്മയിൽ ശ്രമദാനം നടത്താനും ധാരണയായി. നാല് മീറ്റ൪ വീതിയിലും അഞ്ഞൂറോളം മീറ്റ൪ നീളത്തിലുമുള്ള റോഡാണ് ടാ൪ ചെയ്യേണ്ടത്. ഇതിനായി 25 ലക്ഷം വകയിരുത്തിയതായും തുക എം.എൽ.എ ഫണ്ടിൽനിന്നും നൽകുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.