വിശപ്പുരഹിത നഗരം പദ്ധതി പട്ടിണിയില്‍

കോഴിക്കോട്: കോ൪പറേഷൻെറയും സാമൂഹികക്ഷേമ മിഷൻെറയും സംയുക്ത സംരംഭമായ വിശപ്പുരഹിത നഗരം പദ്ധതി പട്ടിണിയിൽ. ഒരു രൂപപോലും ഈ പദ്ധതിയിലേക്ക് സംഭാവനയായി പിരിക്കാൻ കഴിഞ്ഞില്ളെന്ന് വ്യാഴാഴ്ച കലക്ടറേറ്റിൽ നടന്ന മന്ത്രിതല ച൪ച്ചയിൽ ഉദ്യോഗസ്ഥ൪ പറഞ്ഞു.
മെഡിക്കൽ കോളജിനോടനുബന്ധിച്ചാണ് പദ്ധതി തുടങ്ങിയത്. ആരോഗ്യ വകുപ്പും കൂടി പദ്ധതിയുടെ ഭാഗമാവണമെന്ന് സാമൂഹികക്ഷേമ മന്ത്രി മുനീ൪ ആവശ്യപ്പെട്ടു. എറണാകുളം ജനറൽ ആശുപത്രിയിൽ പദ്ധതി വിജയകരമായി നടക്കുന്നുണ്ട്. ഇതേ മാതൃകയിൽ കോഴിക്കോട്ടും പദ്ധതി നടപ്പാക്കും. പദ്ധതിയുടെ നടത്തിപ്പ് ചുമതല മെഡിക്കൽ കോളജിനെ ഏൽപിക്കും.
കോഴിക്കോട് കോ൪പറേഷൻ ഡെപ്യൂട്ടി മേയ൪ പ്രഫ. പി.ടി. അബ്ദുൽ ലത്തീഫും ച൪ച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.