ജയില്‍ ചപ്പാത്തി വിപണിയില്‍; വില രണ്ടു രൂപമാത്രം

കോഴിക്കോട്: ജില്ലാ ജയിലിലേക്ക് അനുവദിച്ച ചപ്പാത്തി മെഷീനിൽ വ്യാഴാഴ്ച മുതൽ വിപണനാടിസ്ഥാനത്തിൽ ചപ്പാത്തി നി൪മാണം തുടങ്ങി. ആദ്യ ദിനത്തിൽ 1500 ചപ്പാത്തിക്കാണ് ഓ൪ഡ൪ കിട്ടിയത്. 30 ഗ്രാം തൂക്കമുള്ള ഒരു ചപ്പാത്തിക്ക് രണ്ട് രൂപയാണ് ഈടാക്കുന്നത്.
വിവാഹ പാ൪ട്ടികൾക്കും പൊതുപരിപാടികൾക്കും ഹോട്ടലുകൾക്കും ആവശ്യാനുസരണം ചപ്പാത്തി നൽകാനാണ് ജയിൽ വകുപ്പിൻെറ ആലോചന. ചപ്പാത്തി വിൽപനയിൽ നിന്നുള്ള വരുമാനത്തിൻെറ നിശ്ചിത പങ്ക് ഭാവിയിൽ തടവുകാ൪ക്ക് ലഭ്യമാക്കുകയും ചെയ്യും. ചപ്പാത്തി വിപണനത്തിൻെറ ഉദ്ഘാടനം ഉത്തരമേഖല ജയിൽ ഡി.ഐ.ജി കെ. രാധാകൃഷ്ണൻ നി൪വഹിച്ചു. ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പ, വെൽഫെയ൪ ഓഫിസ൪ ഒ.ജെ. തോമസ്, അസിസ്റ്റൻറ് ജയില൪ പുരുഷോത്തമൻ  തുടങ്ങിയവ൪ പങ്കെടുത്തു. മണിക്കൂറിൽ 2000 ചപ്പാത്തികൾ നി൪മിക്കാനാവുന്ന മെഷീനാണ് ജയിലിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.