മക്കളെ പിതാവ് പീഡിപ്പിച്ചെന്ന് മാതാവിന്‍െറ പരാതി

കൊടുവള്ളി: പത്തു വയസ്സുകാരിയായ മകളെയും ആറു വയസ്സുകാരനായ മകനെയും പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് മാതാവ് നൽകിയ പരാതിയിൽ കൊടുവള്ളി പൊലീസ് കേസെടുത്തു.
 കൊടുവള്ളി പാലക്കുറ്റി അക്കരക്കരമ്മൽ അബ്ദുറസാഖി (42) നെതിരെയാണ് കേസെടുത്തത്. ഗൾഫിലായിരുന്ന ഇയാൾ ഒരു വ൪ഷം മുമ്പാണ് നാട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
നന്നായി പഠിക്കുമായിരുന്ന കുട്ടികൾ അടുത്ത കാലത്തായി പഠനത്തിൽ മോശമായതിനെത്തുട൪ന്ന് മാതാവ് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പലതവണ ഇയാൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.
പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് അബ്ദുറസാഖ് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും ഉടൻ പിടിയിലാവുമെന്നും അന്വേഷണ ചുമതലയുള്ള താമരശ്ശേരി സി.ഐ ബിജുരാജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.