വെള്ളമുണ്ട: പുഴകൾക്കും തോടുകൾക്കും സംരക്ഷണം തീ൪ത്തിരുന്ന പ്രകൃതിദത്ത കവചങ്ങൾ കൈയേറ്റത്തിൽ നശിക്കുന്നു. ഒരുകാലത്ത് പുഴയോരങ്ങളിൽ തിങ്ങിനിറഞ്ഞ കൈതയും ഓടയും ഇല്ലാതാവുകയാണ്. മുളങ്കൂട്ടങ്ങളും നശിച്ചുതീരുന്നു. അശാസ്ത്രീയ തൊഴിലുറപ്പ് പണിയും മണൽവാരലും പുഴയോരങ്ങളിലെ കൈയേറ്റവുമാണ് ഈ സംരക്ഷണച്ചെടികളുടെ നാശത്തിന് വഴിവെച്ചത്. തൊണ്ട൪നാട്-വെള്ളമുണ്ട-പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽ വ്യാപകമായി ഇവ നശിപ്പിക്കപ്പെട്ടു. വാളാംതോട് പുഴതീരത്തെ ഒരുഭാഗം തൊഴിലുറപ്പ് പണിയിലും മറ്റൊരു ഭാഗം സ്വകാര്യ വ്യക്തിയുടെ കൈയേറ്റത്തിലും നശിച്ചു. പാലയാണ-കക്കടവ് ഭാഗത്തെ അനധികൃത മണലെടുപ്പ് പുഴതീരത്തെ വൻ മരങ്ങൾക്കും ഭീഷണിയായി. മുമ്പ് തരുവണ-നടക്കൽ തോട്ടിൽ നിന്ന് കൈത ഇലകൾ ആദിവാസികൾ ശേഖരിച്ചിരുന്നു.ഇത് നശിച്ചത് ആദിവാസികളുടെ വരുമാന മാ൪ഗം മുടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.