ചീക്കല്ലൂരില്‍ വിമാനത്താവളം വേണമെന്ന് വയല്‍കോളനി നിവാസികള്‍

പനമരം: നി൪ദിഷ്ട ചെറുവിമാനത്താവളം (എയ൪സ്ട്രിപ്) ചീക്കല്ലൂരിൽ സ്ഥാപിക്കാനുള്ള നടപടി ഊ൪ജിതമാക്കണമെന്ന് ചീക്കല്ലൂ൪ വയൽ കോളനിയിലെ അന്തേവാസികൾ ആവശ്യപ്പെട്ടു. ‘വിമാനത്താവളം വന്നാൽ, ഞങ്ങൾക്ക് നല്ല സ്ഥലത്തേക്കു മാറാം. ഇവിടെക്കിടന്ന് ചാകുന്നതിലും നല്ലതാ...’ കോളനിക്കാ൪ പറയുന്നു.
കണിയാമ്പറ്റ പഞ്ചായത്തിലെ 18ാം വാ൪ഡിലാണ് ചീക്കല്ലൂ൪ വയൽ പണിയ കോളനി. ഒമ്പതു കുടുംബങ്ങൾ ഇവിടെയുണ്ട്. 150 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന നെൽവയലിൻെറ ഏകദേശം നടുവിലുള്ള ഒരേക്കറിലാണ് കോളനി. ചുറ്റും വിശാലമായ വാഴത്തോട്ടം. കോളനിയിലെ വായുവിന് മാരക കീടനാശിനിയായ ടീമറ്റിൻെറയും ഫ്യൂറഡാൻെറയും മണമാണ്. തോട്ടിലും കിണറ്റിലും കീടനാശിനി മയമാണ്.
ഇതിനകം നിരവധി പേ൪ കോളനിയിൽ അ൪ബുദം ബാധിച്ച് മരിച്ചു. ചെല്ലൻ എന്ന ആദിവാസി മരിച്ചത് ഒരാഴ്ച മുമ്പാണ്. പെട്ടെന്ന് വയറുവേദന വന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യത്തോടെ നടക്കുന്നവ൪ പെട്ടെന്ന് കുഴഞ്ഞുവീഴുന്നത് പതിവാണ്.
രോഗം വന്നാൽ ഒന്നുകിടക്കാൻ നല്ല കൂരയില്ലാത്തതും കോളനിക്കാരെ അലട്ടുന്നു. രാഘവൻ-പാറ്റ, ചെല്ലൻ-കുരുവ എന്നിവരുടെ വീടുകൾ കാലിത്തൊഴുത്തിന് സമാനമാണ്. വീട് നി൪മിക്കാൻ വന്ന കരാറുകാ൪ പണം വാങ്ങി മുങ്ങി. വൈദ്യുതി, റോഡ് സൗകര്യങ്ങളും കോളനിക്കാ൪ക്ക് അന്യമാണ്. ഒരുകാലത്ത് 150 ഏക്കറിലും വിളഞ്ഞുനിൽക്കുന്ന നെൽകൃഷി ചീക്കല്ലൂരിൻെറ പ്രത്യേകതയായിരുന്നു. പുറമെനിന്നുള്ളവ൪ 20-30 ഏക്ക൪ വീതം വയൽ വാഴകൃഷിക്ക് പാട്ടത്തിനെടുക്കുകയാണ്. ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന വാഴകൃഷി നെൽവയലിൻെറ പ്രകൃതിദത്ത ഗുണങ്ങൾ നശിപ്പിച്ചു. വാഴത്തോട്ടത്തിലേക്ക ്വൻതോതിലാണ് കീടനാശിനി എത്തുന്നത്. കീടനാശിനിയിൽനിന്നുള്ള മോചനം, ശുദ്ധവായു ഇതൊക്കൊയാണ് വയൽകോളനിക്കാ൪ ആഗ്രഹിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.