ന്യൂദൽഹി: വ്യക്തിപരമായ അടുപ്പം മുൻനി൪ത്തി ദൽഹിയിലെ ഒരു ഹോട്ടൽ കമ്പനി ഉടമക്കെതിരായ കേസ് പിൻവലിക്കാൻ ആഭ്യന്തരമന്ത്രി പി. ചിദംബരം ശ്രമിച്ചതിൻെറ തെളിവുകൾ പുറത്ത്. നഗ്നമായ അധികാരദു൪വിനിയോഗത്തിന് കൂട്ടുനിന്ന ചിദംബരത്തെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാ൪ലമെൻറിൻെറ ഇരുസഭകളും സ്തംഭിപ്പിച്ചു. കേസ് പിൻവലിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതായി ദൽഹി സ൪ക്കാ൪ വ്യക്തമാക്കിയെങ്കിലും ചിദംബരത്തിനെതിരായ പ്രതിഷേധം തുടരുമെന്ന് ബി.ജെ.പി വ്യക്തമാക്കി.
ദൽഹിയിലെ സുനൈ൪ ഹോട്ടൽ കമ്പനി ഉടമ എസ്.പി. ഗുപ്തക്കെതിരായ ക്രിമിനൽ കേസാണ് ആഭ്യന്തരമന്ത്രാലയം ഇടപെട്ട് പിൻവലിപ്പിച്ചത്. കഴിഞ്ഞ മാസം 18നായിരുന്നു ഇതുസംബന്ധിച്ച തീരുമാനത്തിൽ ദൽഹി ലഫ്. ജനറൽ നടപടി കൈക്കൊണ്ടത്. ആഭ്യന്തരമന്ത്രാലയം അയച്ച കത്തിൻെറ കോപ്പി സഹിതം പ്രധാന രേഖകൾ പ്രമുഖ ഇംഗ്ളീഷ് പത്രമാണ് വ്യാഴാഴ്ച പുറത്തുകൊണ്ടുവന്നത്. മുമ്പ് ഇതേ ഹോട്ടൽ ഉടമക്കുവേണ്ടി അഭിഭാഷകൻ എന്ന നിലയിൽ ചിദംബരം ഹാജരായതിൻെറ തെളിവുകളും പുറത്തുവന്നു. 2ജി സ്പെക്ട്രം ക്രമക്കേട് കേസിൽ സുപ്രീം കോടതി പരാമ൪ശത്തെ തുട൪ന്ന് മന്ത്രി ചിദംബരം രാജിവെക്കണമെന്ന മുറവിളി തുടരുന്നതിനിടയിലാണ് പുതിയ വിവാദം.
രാജ്യസഭ ചേ൪ന്ന ഉടൻ വിവാദ പത്രവാ൪ത്ത ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തുവന്നു. എഫ്.ഐ.ആ൪ പിൻവലിക്കാൻ ചിദംബരം ഇടപെട്ടതിൻെറ രേഖകൾ ഉള്ളതിനാൽ പ്രതിപക്ഷ നീക്കം പ്രതിരോധിക്കാൻ ഭരണമുന്നണിക്കും കഴിഞ്ഞില്ല. പകരം, സാമൂഹിക പ്രവ൪ത്തകൻ അണ്ണാ ഹസാരെ അംഗമായ ട്രസ്റ്റ് പുണെയിൽ നടത്തിയതായി പറയുന്ന ഭൂമി തിരിമറി സംബന്ധിച്ച മറ്റൊരു പത്രവാ൪ത്ത ഉയ൪ത്തിക്കാട്ടുകയായിരുന്നു കോൺഗ്രസ് അംഗങ്ങൾ. ബി.ജെ.പിയുടെ ചന്ദൻ മിത്രയാണ് രാജ്യസഭയിൽ വിഷയം ഉന്നയിച്ചത്. മറ്റു പ്രതിപക്ഷ കക്ഷികളും പിന്തുണച്ചു. അതോടെ അംഗങ്ങൾ സഭാ തളത്തിലിറങ്ങി. ചെയ൪മാൻ ഹാമിദ് അൻസാരിയുടെ ശാന്തരാകാനുള്ള അഭ്യ൪ഥനയൊന്നും ആരും ചെവിക്കൊണ്ടില്ല. തുട൪ന്ന് സഭ ഉച്ചവരെ നി൪ത്തിവെക്കുകയായിരുന്നു.
ലോക്സഭയിൽ സീറോ അവറിലാണ് പ്രശ്നം ഉന്നയിക്കപ്പെട്ടത്. ജനതാദൾ-യു നേതാവ് ശരദ്യാദവ് ചിദംബരത്തെ ഉടൻ പുറത്താക്കണം എന്നാവശ്യപ്പെട്ടു. അതോടെ എ.ഐ.എ.ഡി.എം.കെ അംഗങ്ങൾ സഭാ തളത്തിലിറങ്ങി മുദ്രാവാക്യം വിളിയാരംഭിച്ചു. ചിദംബരത്തെ ജയിലിൽ അടക്കണമെന്ന മുദ്രാവാക്യങ്ങളം ഉയ൪ന്നു. മന്ത്രി ചിദംബരം ഇരുസഭകളിലും ഇന്നലെ ഹാജരായിരുന്നില്ല.
അതിനിടെ, എഫ്.ഐ.ആ൪ പിൻവലിച്ച നടപടി ദൽഹി സ൪ക്കാ൪ വൈകീട്ട് പിൻവലിച്ചു. ഹോട്ടൽ വ്യാപാരിക്കെതിരായ നിയമനടപടികൾ തുടരുമെന്നും ബന്ധപ്പെട്ടവ൪ അറിയിച്ചു. ലഫ്. ഗവ൪ണ൪ തേജീന്ദ൪ ഖന്നയാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് കേസ് പിൻവലിക്കാൻ പറഞ്ഞ് കത്തയച്ചത് മന്ത്രി ചിദംബരത്തിൻെറ അറിവോടെയല്ളെന്ന് മന്ത്രാലയം സെക്രട്ടറി ആ൪.പി. സിങ് വിശദീകരിച്ചു. നീതിന്യായ മന്ത്രാലയത്തിൻെറ അനുമതി പക്ഷേ, തേടിയിരുന്നു. എന്നാൽ, ഫയൽ താനോ ആഭ്യന്തരമന്ത്രിയോ ജോ. സെക്രട്ടറിയോ പോലും കണ്ടിട്ടില്ളെന്നും സിങ് കൂട്ടിച്ചേ൪ത്തു.
ചിദംബരത്തിൻെറ അടുത്ത സുഹൃത്തായ ഹോട്ടലുടമ ഗാന്ധി കുടുംബത്തിൻെറ പേര് ഉപയോഗിച്ച് കോടികളുടെ ഇടപാടുകൾ നടത്തിയെന്നാണ് പ്രതിപക്ഷ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.