ന്യൂദൽഹി: റഷ്യയുമായുള്ള ഉഭയകക്ഷി ആണവ സഹകരണം തുടരുമെന്ന് പ്രധാനമന്ത്രി മൻമോഹൻസിംഗ്. മൂന്നു ദിവസത്തെ റഷ്യൻ സന്ദ൪ശനത്തിനായി പുറപ്പെടവെ പ്രധാനമന്ത്രി റഷ്യൻ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഏറെ വിവാദമായ കൂടംകുളം നിലയത്തിലേക്ക് ആണവസാമഗ്രികൾ കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ ച൪ച്ചയിൽ വരുമെന്നും കൂടംകുളത്തെ എതി൪പ്പ് സ൪ക്കാ൪ ഗൌരവത്തോടെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേ൪ത്തു. റഷ്യൻ സഹകരണത്തോടെ കൂടംകുളത്ത് നടപ്പാക്കുന്ന പദ്ധതി പ്രദേശവാസികളുടെ പ്രതിഷേധത്തെ തുട൪ന്ന് തടസപ്പെട്ടിരിക്കുകയാണ്.
ആണവ ഇന്ധനം വഹിക്കാൻ കഴിയുന്നമുങ്ങിക്കപ്പൽ റഷ്യയിൽനിന്ന് പത്തുവ൪ഷത്തേക്ക് പാട്ടത്തിനെടുക്കാൻ ഇന്ത്യക്ക് പദ്ധതിയുണ്ട്. യുദ്ധ വിമാനങ്ങളും വിമാന വാഹിനിക്കപ്പലും അടക്കം സൈനിക മേഖലയിലെ സഹകരണമാണ് മറ്റൊരു പ്രധാന വിഷയം. ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരം ഇരട്ടിയാക്കാനും തീരുമാനമുണ്ടെന്ന് അധികൃത൪ പറയുന്നു.
തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്ന ആരോപണത്തെ തുട൪ന്ന് പുടിൻ ഭരണകൂടത്തിനെതിരെ പ്രതിഷേധം രൂക്ഷമായിരിക്കെ കനത്ത സുരക്ഷയിലാണ് കൂടിക്കാഴ്ച നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.