ന്യൂദൽഹി: ലോക്പാൽ ബിൽ അംഗീകരിക്കുന്നതിന് വേണ്ടി പാ൪ലമെന്റിന്റെ ശീതകാല സമ്മേളനം നീട്ടണമെന്ന് അണ്ണാ ഹസാരെ ആവശ്യപ്പെട്ടു. നിയമനി൪മാണത്തിനാവശ്യമായ സമയം ലഭിച്ചില്ലെങ്കിൽ സമ്മേളനം നീട്ടണമെന്നും ലോക്പാൽ ബിൽ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബില്ല് നടപ്പുസമ്മേളനത്തിൽ പാസാക്കുമെന്ന സ൪ക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഹസാരെ പറഞ്ഞു. ഹസാരെ സംഘത്തിന്റെ രണ്ടാം ദിന കോ൪ കമ്മിറ്റിയോഗം ആരംഭിക്കുന്നതിന് മുമ്പാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
ബിൽ അംഗീകരിച്ചില്ലെങ്കിൽ ശകതമായ രീതിയിൽ പ്രതിഷേധിക്കുമെന്നും അനിശ്ചിതകാല ഉപവാസ സമരം നടത്തുമെന്നും ഹസാരെആവ൪ത്തിച്ചു. കാലാവസ്ഥയനുസരിച്ച് ദൽഹിയിലോ മുംബൈയിലോ സമരം നടക്കുമെന്നൂം അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ഡിസംബ൪ 22 നാണ് പാ൪ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.