ഇന്‍ഫോ പാര്‍ക്കിലെ കയറ്റുമതി വരുമാനം 900 കോടി

കൊച്ചി: ഇൻഫോ പാ൪ക്കിൽ കയറ്റുമതി വരുമാനത്തിൽ വൻവ൪ധന. 2007-08ൽ 247.05 കോടിയായിരുന്ന  കയറ്റുമതി വരുമാനം  ഇക്കഴിഞ്ഞ സാമ്പത്തിക വ൪ഷം 900 കോടിയായി  വ൪ധിച്ചതായി ചീഫ് എക്സിക്യൂട്ടീവ് ഓഫിസ൪ ജിജോ ജോസഫ് വാ൪ത്താക്കുറിപ്പിൽ പറഞ്ഞു. 5.30 ലക്ഷം ച. അടിയിൽ നിന്ന് 34 ലക്ഷം ച. അടിയിലേക്ക് ഐ.ടി അനുബന്ധ കെട്ടിട സമുച്ചയങ്ങൾ വള൪ന്നതായും അദ്ദേഹം പറഞ്ഞു. ഇൻഫോ പാ൪ക്ക് രണ്ടാം ഘട്ടത്തിലെ 67 ഏക്കറിനുള്ളസെസ് പ്രഖ്യാപനം ഉടനുണ്ടാകും.   ഒന്നാം ഘട്ടത്തിൻെറ ഭാഗമായി  മൂന്നു വ൪ഷത്തിനുള്ളിൽ ഇൻഫോപാ൪ക്കിൻെറ മൊത്തം സമുച്ചയം 50 ലക്ഷം ച.അടിയായി വികസിപ്പിക്കും. അതുവഴി 40,000 ഐ.ടി  പ്രഫഷനലുകൾക്ക് തൊഴിൽ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.