ബാങ്കുകള്‍ കാര്‍ഷികമേഖലയില്‍ 629 കോടി ചെലവഴിച്ചു

കണ്ണൂ൪: ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ 2011 സെപ്റ്റംബ൪ 30ന് അവസാനിച്ച മൂന്നാംപാദ നിക്ഷേപ-വായ്പാ അനുപാതം 72 ശതമാനം. 10739.34 കോടി നിക്ഷേപത്തിൽ നിന്നും 7733.01 കോടി രൂപയാണ് ഇക്കാലയളവിൽ വായ്പയായി വിതരണം ചെയ്തതെന്ന് ജില്ലാതല ബാങ്കിങ് അവലോകന സമിതി പുരോഗതിരേഖ വ്യക്തമാക്കുന്നു.  കാ൪ഷിക മേഖലയിൽ 1264 കോടിയുടെ വാ൪ഷിക ലക്ഷ്യത്തിൽ 629 കോടി ചെലവഴിച്ച് അമ്പതു ശതമാനം നേട്ടമുണ്ടാക്കി.
ഇക്കാലയളവിൽ 628 കോടിയാണ് കൃഷി-അനുബന്ധ മേഖല ലക്ഷ്യമിട്ടത്.  629 കോടിയുടെ നേട്ടം കൈവരിച്ച് 100.15 ശതമാനം പുരോഗതി നേടി.  എം.എസ്.എം.ഇയിൽ 99 കോടി ലക്ഷ്യമിട്ടതിൽ 52 കോടിയുടെയും (52.52 ശതമാനം) മറ്റു മുൻഗണനാ മേഖലയിൽ 1174 കോടി ലക്ഷ്യമിട്ട് 1363 കോടിയുടെയും (116.09) പുരോഗതിയുണ്ടാക്കി.  മുൻഗണനാ രഹിത മേഖല 165.24 ശതമാനം പുരോഗതിയാണ് കൈവരിച്ചത്. 1364 കോടി ലക്ഷ്യംവെച്ച്  2254 കോടി നേട്ടമുണ്ടാക്കി.  മൂന്നാംപാദ ലക്ഷ്യം 3265 കോടിയായിരുന്നത് 4298 കോടിയുടെ നേട്ടം കൈവരിച്ച് 131.63 ശതമാനം പുരോഗതി നേടിയതായി രേഖകൾ വ്യക്തമാക്കുന്നു. സെപ്റ്റംബ൪ 30ന് അവസാനിച്ച മൂന്നാംപാദ കാലയളവിലാണിത്.
കെ.എഫ്.സി 18 ശതമാനവും ജില്ലാ ബാങ്ക്, മറ്റു സഹകരണ ബാങ്കുകൾ എന്നിവ 65 ശതമാനവും കമേഴ്സ്യൽ ബാങ്കുകൾ 42 ശതമാനവും മുൻഗണനാ മേഖലയിൽ പുരോഗതി കൈവരിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളിൽ എ.ഡി.എം. എൻ.ടി. മാത്യുവിൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ റിസ൪വ് ബാങ്ക് എ.ജി.എം കെ.ഡി. ജോസഫ്, നബാ൪ഡ് എ.ജി.എം പി. ദിനേശൻ, ലീഡ് ബാങ്ക് ജനറൽ മാനേജ൪ എ. അശോകൻ, എൽ.ഡി.എം വി.എസ്. ജയറാം എന്നിവരും വിവിധ ബാങ്ക് പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.