ഇരവിപുരം: ഇരവിപുരം തീരപ്രദേശത്ത് കരയിടിച്ചിൽ തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാനാകാതെ വലയുന്നു. ഇതിനെത്തുട൪ന്ന് ഇരവിപുരത്ത് ഫിഷ് ലാൻഡിങ് സെൻറ൪ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.
ഇരവിപുരം കുളത്തുംപാട് കുരിശ്ശടിക്കടുത്ത് മത്സ്യത്തൊഴിലാളികൾ കട്ടമരങ്ങൾ കടലിലേക്ക് ഇറക്കിയിരുന്ന ഭാഗത്താണ് കരയിടിച്ചിൽ തുടരുന്നത്. കടലിൽ നിന്ന് അമ്പത് മീറ്റ൪ അകലെ വരെ കരയിടിഞ്ഞ് അഗാധമായ കുഴി രൂപപ്പെട്ടിട്ടുണ്ട്.
ഇരവിപുരം പള്ളിത്തേര്, കുരിശ്ശടി ഭാഗങ്ങളിലും കര കടലെടുത്തതിനാൽ മത്സ്യത്തൊഴിലാളികൾ വലകളും കട്ടമരങ്ങളും കരയിൽ കയറ്റി വെച്ചിരിക്കുകയാണ്. ഇരവിപുരം കാക്കതോപ്പിനടുത്തുണ്ടായിരുന്ന ഫിഷ്ലാൻഡിങ് സെൻറ൪ വ൪ഷങ്ങൾക്ക് മുമ്പ് കടലാക്രമണത്തിൽപെട്ട് നശിച്ചിരുന്നു.
ഫിഷ്ലാൻഡിങ് സെൻറ൪ ഇല്ലാതായതോടെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനുള്ള സ്ഥലവും മത്സ്യങ്ങൾ വിൽക്കുന്നതിനുള്ള സ്ഥലവും ഇല്ലാതായി.
അഞ്ഞൂറോളം കട്ടമരങ്ങൾ ദിവസവും കടലിൽ പോയിക്കൊണ്ടിരുന്ന ഇരവിപുരം തീരപ്രദേശത്ത് ഫിഷ്ലാൻഡിങ് സെൻറ൪ സ്ഥാപിക്കാൻ അധികൃത൪ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.