ജില്ലക്ക് വേണ്ടത് 114 ഡോക്ടര്‍മാര്‍; കിട്ടിയത് 12

പാലക്കാട്: ജില്ലയിൽ ഒഴിവുള്ള ഡോക്ട൪മാരുടെ തസ്തികകൾ നികത്തണമെന്ന ഡി.എം.ഒയുടെ ആവശ്യം സ൪ക്കാ൪ വീണ്ടും തള്ളി. ജില്ലയിൽ ഒഴിവുള്ള 114 ഡോക്ട൪മാരുടെ തസ്തിക ഉടൻ നികത്തണമെന്ന് ഡി.എം.ഒ ഡോ. കെ. വേണുഗോപാൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും മന്ത്രിക്കും റിപ്പോ൪ട്ട് നൽകിയിരുന്നു.
അടിയന്തര സാഹചര്യം പരിഗണിച്ച് നി൪ബന്ധിത ഗ്രാമീണ സേവനത്തിൽ ഉൾപ്പെടുത്തിയ 20 ജൂനിയ൪ ഡോക്ട൪മാരെയെങ്കിലും അനുവദിക്കണമെന്ന് ഡി.എം.ഒ നവംബറിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ,  12 പേരെയാണ് അനുവദിച്ചത്. ജില്ലയിൽ അത്യാസന്ന നിലയിലായ ആരോഗ്യമേഖലക്ക് ഇത് താൽക്കാലിക ആശ്വാസം പോലും പകരില്ളെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കൂടുതൽ രോഗികൾ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയിലാണ് ഡോക്ട൪ ക്ഷാമം കൂടുതൽ. അഞ്ച് ഫിസിഷ്യന്മാരാണ് ഇവിടെ ആവശ്യം. രണ്ടുപേ൪ ഉണ്ടായിരുന്നതിൽ ഒരാളെ ചിറ്റൂരിലേക്ക് മാറ്റി. മറ്റൊരാളെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചു. ഫിസിഷ്യന്മാരില്ളെന്ന കാരണം പറഞ്ഞ് ഇവിടെയെത്തുന്ന രോഗികളെ തൃശൂ൪ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയാണ് പതിവ്. താലൂക്ക് ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ട൪മാരില്ലാത്തതിനാൽ പ്രവ൪ത്തനം താളം തെറ്റി. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് ജില്ലയിൽ ഡോക്ട൪മാരുടെ ഒഴിവ് നികത്താത്തതെന്ന് ആരോപണം ഉയ൪ന്നിട്ടുണ്ട്. പാലക്കാട്ട് ജോലി ചെയ്യാൻ ഡോക്ട൪മാരും മെഡിക്കൽ വിദ്യാ൪ഥികളും മടികാണിക്കുകയാണെന്നാണ് ഒൗദ്യോഗിക ഭാഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.