മുക്കം: ഷഹീദ്ബാവ വധക്കേസിലെ പതിനാലാം പ്രതി കൊടിയത്തൂ൪ കോട്ടമ്മൽ മു൪ശിദ് (26) അറസ്റ്റിലായി. ചൊവ്വാഴ്ച രാത്രി താമരശ്ശേരിയിൽനിന്നാണ് കേസന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന കോഴിക്കോട് ഷാഡോ പൊലീസ് അസി. കമീഷണ൪ ജോസി ചെറിയാൻ മു൪ശിദിനെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി ഗവ. ഹോസ്പിറ്റലിൽ കഴിയുന്ന ഭാര്യയെ കാണാൻ രാത്രി എത്തിയപ്പോഴാണ് പിടിയിലായത്. ഇതോടെ പതിനഞ്ച് പേരുൾപ്പെടുന്ന പ്രതിപ്പട്ടികയിൽ ഇനി ഒരാൾ മാത്രമാണ് പിടിയിലാവാനുള്ളത്. 15ാം പ്രതി ഫാഇസിനെ (22) കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞമാസം ഒമ്പതിനാണ് ചെറുവാടി ചുള്ളിക്കാപ്പറമ്പിൽ തേലീരി ഷഹീദ്ബാവ (27) കൊടിയത്തൂരിൽവെച്ച് ക്രൂരമായ മ൪ദനമേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ 13ന് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.