അതിദയനീയം അവരുടെ ഫ്ളാറ്റ് ജീവിതം

കോഴിക്കോട്: അവരുടെ ഫ്ളാറ്റിൻെറ അവസ്ഥ കണ്ട് കലക്ടറും അമ്പരന്നു. ദ്രവിച്ചുവീഴുന്ന മേൽക്കൂര, വാ൪പ്പിൻെറ തുരുമ്പെടുത്ത കമ്പികൾ പുറത്തേക്ക്  തള്ളിനിൽക്കുന്നു, അടുക്കളയിലാണ് പൊട്ടിപ്പൊളിഞ്ഞ കക്കൂസ്. വെളിച്ചവും വായുവും കടക്കാത്ത കിടപ്പുമുറി. വിള്ളൽ വീണ് വീഴാൻ പാകത്തിലാണ് ചുമരുകൾ. പുറത്ത് ഫ്ളാറ്റിന് ചുറ്റും മാലിന്യത്തിൻെറ കാന കവിഞ്ഞൊഴുകുന്നു. കൂനിന്മേൽ കുരുവായി കുടിവെള്ളവുമില്ല. ദുരിതങ്ങൾ മാത്രം കൂടുകൂട്ടിയ ഫ്ളാറ്റിൽ കലക്ട൪ സന്ദ൪ശനത്തിനെത്തിയത് മുഖ്യമന്ത്രിയുടെ പ്രത്യേക നി൪ദേശപ്രകാരമാണ്.
കോ൪പറേഷൻെറ കീഴിൽ വെള്ളയിൽ ചേരിനി൪മാ൪ജന പദ്ധതിയുടെ ഭാഗമായി 28 വ൪ഷം മുമ്പ് നി൪മിച്ച ഫ്ളാറ്റാണിത്. പാവങ്ങളുടെ ഫ്ളാറ്റായതിനാൽ ഒരിക്കൽപോലും അറ്റകുറ്റപ്പണിക്കായി അധികൃത൪ തിരിഞ്ഞുനോക്കിയില്ളെന്ന് ഇവിടത്തെ ദുരവസ്ഥ ബോധ്യപ്പെടുത്തും.
24 കുടുംബങ്ങളാണ് ഫ്ളാറ്റിൽ കഴിയുന്നത്. ഇരുപത്തിയാറര വ൪ഷം കാത്തിരുന്ന ശേഷമാണ് ഇവ൪ക്ക് വൈദ്യുതിയും വെള്ളവും അധികൃത൪ നൽകിയത്. ബുധനാഴ്ച ഉച്ചക്ക് 3.30 ഓടെ കോളനിയിലെത്തിയ കലക്ട൪ക്കുമുന്നിൽ പരാതിക്കൂട്ടമായി സ്ത്രീകളും കുട്ടികളുമെത്തി. 28 വ൪ഷമായി ഇവിടെ കഴിയുന്ന കുടുംബങ്ങൾക്ക് കൈവശാവകാശ രേഖയില്ല. റേഷൻ കാ൪ഡില്ല.
ഫ്ളാറ്റിൻെറ ദുരവസ്ഥ കോ൪പറേഷൻെറ ശ്രദ്ധയിൽപ്പെടുത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് കലക്ട൪ പറഞ്ഞു. ഒരുമാസത്തിനകം ഇവ൪ക്ക് കൈവശരേഖ നൽകും. റേഷൻകാ൪ഡ് ജനുവരി 15നകം നൽകും. രണ്ടുദിവസത്തിനകം കുടിവെളളം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി കലക്ട൪ പറഞ്ഞു.
പഴകിദ്രവിച്ച ഫ്ളാറ്റ് പൊളിച്ച് പുതിയത് നി൪മിക്കുകയേ പ്രശ്നത്തിന് പരിഹാരമുള്ളൂവെന്ന് കോ൪പറേഷൻ കൗൺസില൪ കെ. മുഹമ്മദലി പറഞ്ഞു. മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ട൪ സന്ദ൪ശിച്ചതെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.