സ്റ്റേഡിയം കുഴിച്ചാല്‍ തടയും -കെ.ഡി.എഫ്.എ

കോഴിക്കോട്: പൊതുപരിപാടികൾക്കായി കോ൪പറേഷൻ സ്റ്റേഡിയത്തിലെ പുൽത്തകിടി കുഴിക്കുന്നത് ഇനി അനുവദിക്കില്ളെന്ന് ജില്ലാ ഫുട്ബാൾ അസോസിയേഷൻ (കെ.ഡി.എഫ്.എ). ഫുട്ബാൾ നഗരമായ കോഴിക്കോട്ട് കളി നടത്താനുള്ള ഏക ഗ്രൗണ്ടാണ് പാതി പൊളിച്ചിട്ട സ്റ്റേഡിയം. ഇവിടെ കളിയല്ലാത്ത പല പരിപാടികളും നടത്തുന്നത് കളിക്കാ൪ക്കും കായിക സംഘാടക൪ക്കും പ്രയാസമുണ്ടാക്കുന്നതായി അസോസിയേഷൻ പ്രസിഡൻറ് എ. പ്രദീപ് കുമാ൪ എം.എൽ.എയും സെക്രട്ടറി ബാലഗോപാലകുറുപ്പും പറഞ്ഞു.
ഈയിടെ ഉപരാഷ്ട്രപതി പങ്കെടുത്ത സ്നേഹസംഗമം, സംസ്ഥാന ചലച്ചിത്ര അവാ൪ഡ് വിതരണം എന്നീ പരിപാടികൾക്കായി സ്റ്റേഡിയത്തിലെ പുൽത്തകിടി പരക്കെ കുഴിച്ച് നാശമാക്കി. പരിപാടി കഴിഞ്ഞാൽ സ്റ്റേഡിയം പൂ൪വസ്ഥിതിയിലാക്കി തരാനുള്ള മര്യാദപോലും  സംഘാടക൪ കാണിച്ചില്ല -മഹീന്ദ്ര ചാലഞ്ച് ഫുട്ബാൾ ടൂ൪ണമെൻറിനെക്കുറിച്ച് അറിയിക്കാൻ വിളിച്ചുചേ൪ത്ത വാ൪ത്താസമ്മേളനത്തിൽ മാധ്യമപ്രവ൪ത്തകരുടെ ചോദ്യത്തിന് മറുപടിയായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
 ഇത്തരം പരിപാടികൾ നടത്താൻ സ്വപ്ന നഗരിയും കടപ്പുറവുമുണ്ട്.  സ്റ്റേഡിയത്തിൻെറ ഉടമസ്ഥതയുള്ള നഗരസഭയെയോ നടത്തിപ്പുകാരായ ഫുട്ബാൾ അസോസിയേഷനെയോ അറിയിക്കാതെയാണ്  സ്റ്റേഡിയം കുഴിച്ചത്. പിന്നീട് ലീഗ് ഫുട്ബാൾ നടത്താൻ വേണ്ടി അസോസിയേഷൻ പണം ചെലവാക്കിയാണ് കുഴി നികത്തിയത്.സ്റ്റേഡിയത്തിൽ പുതിയ ഗ്രാൻഡ് സ്റ്റാൻഡ് പവലിയൻെറ നി൪മാണം ജനുവരി 15 ന് ആരംഭിക്കുമെന്നാണ് പുതിയ വിവരമെന്ന് പ്രദീപ് കുമാ൪ പറഞ്ഞു. സെപ്റ്റംബറിൽ തുടങ്ങാനിരുന്ന നി൪മാണ ജോലി പല സാങ്കേതിക കാരണങ്ങൾകൊണ്ട് നീണ്ടുപോവുകയാണ്. ഇവിടെ വേണ്ട സൗകര്യങ്ങളെക്കുറിച്ച് ഫുട്ബാൾ അസോസിയേഷനുമായി ച൪ച്ചചെയ്യണമെന്ന് അഭ്യ൪ഥിച്ചിരുന്നെങ്കിലും ബന്ധപ്പെട്ടവ൪ ചെവികൊണ്ടില്ളെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.