രാമക്ഷേത്ര നിർമാണം: വാജ്​പേയിയുടെ വസതിയിലെ മണ്ണും ഉപയോഗിക്കും

ആഗ്ര: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പേയിയുടെ വസതിയിലെ മണ്ണും അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്​ ഉപയോഗിക്കുമെന്ന്​ വിശ്വഹിന്ദു പരിഷത്ത്​. ക്ഷേത്ര നിർമാണത്തിനായി രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നും മണ്ണ് കൊണ്ട് വരണമെന്ന് വിശ്വാസികളോടും സന്യാസികളോടും രാമജന്മ ഭൂമി തീർത്ഥക്ഷേത്രം ആവശ്യപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ വാജ്‌പേയിയുടെ ബതേശ്വർ ഗ്രാമത്തിലുള്ള വീട്ടിലെ മണ്ണ് ക്ഷേത്ര നിർമാണത്തിനായി നൽകാൻ വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചത്.

ശ്രീ മഹാവീർ ദിഗാംബർ ജെയിൻ ക്ഷേത്രത്തിൽ നിന്ന് മണ്ണ് നിറച്ച കലശം ആഗ്രയിലെ മേയർ നവീൻ ജെയിൻ ചൊവ്വാഴ്​ച വിശ്വ ഹിന്ദു പരിഷത്തിന് കൈമാറിയിരുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ ഗ്രാമമായ ബതേശ്വറിൽ നിന്നുളള മണ്ണും അയോധ്യയിലേക്ക് കൊണ്ട് പോകുമെന്ന് വി.എച്ച്​.പിയുടെ മുതിർന്ന പ്രവർത്തകൻ അഷീഷ്​ ആര്യ പറഞ്ഞു. തങ്ങളുടെ ഗ്രാമത്തിലെ മണ്ണ് രാമക്ഷേത്രത്തി​​െൻറ ഭാഗമാകുന്നത് ബതേശ്വറിലുള്ള ജനങ്ങൾക്ക്​ അഭിമാനമാണെന്ന്​ വാജ്‌പേയിയുടെ അനന്തരവനായ രാകേഷ് മാധ്യമങ്ങളോട്​ പറഞ്ഞു.

Tags:    
News Summary - Soil from former PM Atal Bihari Vajpayees house to be part of Ram Mandir foundation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.