Posted On
date_range Updated On
date_range കോൺഗ്രസ് എം.പി കാർത്തി ചിദംബരത്തിന് കോവിഡ്
ചെന്നൈ: കോൺഗ്രസ് നേതാവ് പി.ചിദംബരത്തിെൻറ മകനും എം.പിയുമായ കാർത്തി ചിദംബരത്തിന് കോവിഡ് സ്ഥിരീകരിച്ചു. കാർത്തി ട്വിറ്ററിലൂടെയാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം പങ്കുവെച്ചത്. തനിക്ക് കുറഞ്ഞതോതിലുള്ള രോഗലക്ഷണങ്ങളാണുള്ളതെന്നും വീട്ടിൽ ക്വാറൻറീനിൽ കഴിയുകയാണെന്നും കാർത്തി അറിയിച്ചു. അടുത്തിടെ താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ പരിശോധനക്ക് വിധേയനാകണമെന്നും കാർത്തി ട്വീറ്റിലുടെ അപേക്ഷിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. യെദ്യൂരപ്പയും മകളും മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.