കോവിഡ് ബാധിച്ച ഒമ്പതുവയസ്സുകാരിക്ക് പീഡനം; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

റായ്പൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ 44കാരനാണ് അറസ്റ്റിലായത്. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം.

ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

വിവരം അറിഞ്ഞയുടന്‍ പൊലീസ് നടപടി സ്വീകരിച്ചെന്ന് റായ്പൂര്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ അടക്കം ചുമത്തിയിട്ടുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.