ന്യൂഡൽഹി: ചൈനയുമായി അസാധാരണമായ ചങ്ങാത്തമാണുള്ളതെന്ന നരേന്ദ്ര മോദിയുടെ മുൻ അവകാശവാദത്തെ എടുത്തുയർത്തി വിമർശനവുമായി കോൺഗ്രസ്. എന്നിട്ടും എന്തു നേട്ടമാണ് ഇന്ത്യ അതുകൊണ്ട് ഉണ്ടാക്കിയതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു. ചൈനയുമായുള്ള അതിർത്തി തർക്കത്തിെൻറ പശ്ചാത്തലത്തിൽ ആണ് കോൺഗ്രസിെൻറ ചോദ്യം.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ബി.ജെ.പിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ബി.ജെ.പി പ്രസിഡൻറുമാർ ചൈനയിലേക്ക് പ്രതിനിധി സംഘത്തെ അയക്കാറുണ്ട്. അതുകൊണ്ട് രാജ്യത്തിന് എന്തു നേട്ടമാണുണ്ടായത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ മകൻ നടത്തുന്ന ഇന്ത്യ ഫൗണ്ടേഷന് ചൈനയുമായി ശക്തമായ ബന്ധമാണുള്ളത്. ഇന്ത്യ ഫൗണ്ടേഷൻ സ്ഥിരമായി ചൈന സന്ദർശിക്കുന്നു.
എന്തിനാണ് അവർ ചൈന സന്ദർശിക്കുന്നത്? അജിത് ഡോവലിെൻറ മകന് എന്താണ് ഇതിൽ കാര്യമെന്നും ഖേര ചോദിച്ചു. ഇൗ ബന്ധങ്ങളിലൂടെ ഇന്ത്യയുടെ അതിർത്തികൾ സുരക്ഷിതമാക്കാൻ ബി.ജെ.പി സർക്കാറിന് കഴിഞ്ഞോ എന്നും പവൻ ഖേര ചോദിച്ചു. അതിർത്തിയിൽ എന്താണ് നടക്കുന്നതെന്ന് രാജ്യത്തിന് അറിയണമെന്നും ഖേര പറഞ്ഞു.
മഹാമാരിക്കിടയിൽ പോക്കറ്റടി –പ്രിയങ്ക
ന്യൂഡൽഹി: മഹാമാരിയുടെ ദുരിതത്തിനിടയിൽ പെട്രോൾ, ഡീസൽ വില കൂട്ടി സർക്കാർ ജനങ്ങളുടെ പോക്കറ്റടിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തുടർച്ചയായ 19ാം ദിവസവും പെട്രോളിനും ഡീസലിനും വില ഉയർന്നു. ഇന്ധന വില വർധനക്കെതിരെ കോൺഗ്രസ് ദേശവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിെൻറ ഭാഗമായിട്ടായിരുന്നു ട്വിറ്ററിലൂടെ പ്രിയങ്കയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.