Posted On
date_range Updated On
date_range ലളിത് മോദിയും ഭാര്യയും സര്‍ക്കാര്‍ അന്വേഷണം നേരിടുന്നവരെന്ന് സ്വിറ്റ്സര്‍ലന്‍റ്
ജനീവ: ലളിത് മോദിയും ഭാര്യ മിനല്‍ മോദിയും ഇന്ത്യാ സര്‍ക്കാറിന്‍െറ അന്വേഷണം നേരിടുന്നവരാണെന്ന് കാണിച്ച് സ്വിറ്റ്സര്‍ലന്‍റ് നികുതി വിഭാഗം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതര രാജ്യങ്ങള്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്ക് സഹായം നല്‍കുന്നതിന്‍െറ ഭാഗമായാണ് ലളിത് മോദിയടക്കമുള്ളവരുടെ പേരുകള്‍ സ്വിറ്റ്സര്‍ലന്‍റ് പുറത്തുവിട്ടത്. വിജ്ഞാപനം പത്തുദിവസം കൈപ്പറ്റാനും നിര്‍ദ്ദേശമുണ്ട്. വാര്‍ത്തയെ സംബന്ധിച്ച് ലണ്ടനിലുള്ള ലളിത് മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിറ്റ്സര്‍ലന്‍റ് സന്ദര്‍ശിക്കാനിരിക്കെയാണ് സിറ്റ്സര്‍ലന്‍റിന്‍െറ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.