മലയാളി ബാലനെ ഡല്‍ഹിയില്‍ അടിച്ചുകൊന്നു

ന്യൂഡല്‍ഹി: മലയാളിയായ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി ഡല്‍ഹിയില്‍ ക്രൂരമര്‍ദനമേറ്റ് മരിച്ചു. പാലക്കാട് കോട്ടായി സ്വദേശി ഉണ്ണികൃഷ്ണന്‍െറ മകന്‍ രജത് (13) ആണ് കൊല്ലപ്പെട്ടത്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മയൂര്‍വിഹാര്‍ ഫേസ് 3ല്‍ ബുധനാഴ്ച വൈകീട്ടാണ് ദാരുണ സംഭവം. പ്രതികളായ പാന്‍മസാല കടക്കാരനെയും രണ്ടു മക്കളെയും കസ്റ്റഡിയിലെടുത്തു.

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ പ്രദേശത്തെ പാന്‍മസാല കടക്കാരനും സംഘവും രജത്തിനെയും മൂന്ന് കൂട്ടുകാരെയും സമീപത്തെ പാര്‍ക്കില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. കടയില്‍ നിന്ന്  നഷ്ടപ്പെട്ട സാധനം ചോദിച്ചായിരുന്നു അക്രമം. രജത്തിനെ ബോധമറ്റ് വീഴുംവരെ മര്‍ദിച്ചു. മറ്റു കുട്ടികള്‍ ഓടിപ്പോയി. പിന്നീട് അക്രമികള്‍ ബൈക്കിന്‍െറ പിന്നിലിരുത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. സ്വകാര്യ ആശുപത്രികള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് ഒടുവില്‍ ലാല്‍ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

എന്നാല്‍, അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാനോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ പൊലീസ് തയാറാവാഞ്ഞത് രോഷത്തിനിടയാക്കി. അക്രമത്തിലും പൊലീസ് അനാസ്ഥയിലും പ്രതിഷേധമുയര്‍ത്തി മലയാളി കൂട്ടായ്മകള്‍ രംഗത്തത്തെി. നടപടി ആവശ്യപ്പെട്ട് ന്യൂ അശോക് നഗര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയതിനെതുടര്‍ന്ന് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. സാല്‍വന്‍ പബ്ളിക് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു രജത്. കൃഷ്ണകുമാരിയാണ് അമ്മ.സഹോദരന്‍ രാജീവ് മേനോന്‍. അതിനിടെ, പ്രതിയുടെ കട വ്യാഴാഴ്ച രാവിലെ തുറന്നതില്‍ രോഷാകുലരായ ഒരു സംഘം കട അടിച്ചുതകര്‍ത്തു. പൊലീസ് തെരച്ചില്‍ ഉണ്ടായേക്കുമെന്നു കണ്ട് കടയില്‍ സൂക്ഷിച്ചിരുന്ന ലഹരി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ അതിനു മുമ്പേ മാറ്റിയിരുന്നു.

കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍ ഇടപെടുമെന്ന് ദേശീയ ബാലാവകാശ കമീഷന്‍ വ്യക്തമാക്കി. കുറ്റക്കാരെ കണ്ടത്തൊന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടുമെന്ന് മുന്‍മന്ത്രി എ.കെ. ആന്‍റണി അറിയിച്ചു. രജത്തിനും കുടുംബത്തിനും നീതി ഉറപ്പാക്കണമെന്നഭ്യര്‍ഥിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആഭ്യന്തര മന്ത്രി, ഡല്‍ഹി മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി. രജത്തിന്‍െറ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഗാസിപൂര്‍ ശ്മശാനത്തില്‍ സംസ്കരിച്ചു. സംഭവത്തില്‍ പ്രതിഷേധിക്കാന്‍ മലയാളി സംഘടനകള്‍ രാത്രി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിനിടയാക്കി.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.