അഹ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിലെ പ്രത്യേക കോടതിവിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ പോകുമെന്ന് കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരിയുടെ ഭാര്യ സകിയ ജാഫരി. കോടതിവിധിയില്‍ താന്‍ സംതൃപ്തയല്ല. താനിത് ഇഷ്ടപ്പെടുന്നില്ല. അവര്‍ എന്തൊക്കെ ചെയ്തു എന്തൊക്കെ ചെയ്തില്ല എന്നത് അനുസരിച്ചായിരിക്കണം ശിക്ഷിക്കപ്പെടേണ്ടത്. കൂട്ടക്കൊലയില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. എല്ലാവരെയും ശിക്ഷിക്കുമെന്നാണ് പ്രതീക്ഷിച്ചത്.
അവര്‍ ആളുകളെ എങ്ങനെയാണ് കൊന്നതെന്നതിനും എങ്ങനെയാണ് ആളുകളെ ഭവന രഹിതരാക്കിയത് എന്നതിനുമെല്ലാം താന്‍ സാക്ഷിയാണ്. വധശിക്ഷ നല്‍കണം എന്നെനിക്ക് പറയാന്‍ കഴിയില്ളെങ്കിലും പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് അവര്‍ക്ക് ലഭിക്കണം. അങ്ങനെയാകുമ്പോള്‍ മാത്രമേ കുടുംബത്തില്‍ നിന്നും കുട്ടികളില്‍ നിന്നും വേര്‍പിരിഞ്ഞ് നില്‍ക്കുമ്പോഴുള്ള വേദന അവര്‍ അറിയുകയുള്ളു. തന്‍െറ പോരാട്ടം നിര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ ഇന്നത്തെ കോടതിവിധിയോടെ തെൻറ പോരാട്ടം തുടരും. -സകിയ ജാഫരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.