മുംബൈ: സൗത് മുംബൈയിലെ കൊളാബ ഭാഗത്ത് റീഗല്‍ സിനിമ തിയറ്ററിന് സമീപത്തെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് തിരക്കേറിയ വ്യാപാരകേന്ദ്രമായ അഞ്ചുനില കെട്ടിടത്തിലെ നാലാം നിലയില്‍ തീപടര്‍ന്നത്. വ്യാപാര സ്ഥാപനങ്ങളും വീടുകളുമുള്ള ഭാഗമാണിത്. തീപിടിത്തമുണ്ടായ കെട്ടിടത്തിലും കടകളും ആളുകള്‍ താമസമുള്ള അപ്പാര്‍ട്മെന്‍റുകളുമുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം പ്രദേശം കറുത്ത പുകകൊണ്ട് നിറഞ്ഞു. പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍നിന്ന് പുറത്തേക്കോടി. അഗ്നിശമന വിഭാഗത്തിന്‍െറ 12ഓളം യൂനിറ്റുകള്‍ മണിക്കൂറുകള്‍ ശ്രമിച്ചാണ് തീയണച്ചത്. കെട്ടിടത്തിനകത്ത് കുടുങ്ങിയ മൂന്നു പേരെ ഫയര്‍ ആന്‍ഡ് റെസ്ക്യു വിഭാഗം രക്ഷപ്പെടുത്തി പുറത്തത്തെിച്ചു.
ഈ ഭാഗത്തുള്ള വാഹനഗതാഗതം നിര്‍ത്തിവെക്കുകയും സമീപത്തുള്ള കെട്ടിടങ്ങളിലെ ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
തീപിടിത്തത്തിന്‍െറ കാരണം കണ്ടത്തെിയിട്ടില്ല. ഭയപ്പെടേണ്ട സാഹചര്യമില്ളെന്ന് മുംബൈയിലെ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.