പട്ന: ബിഹാറിലെ സിവാനില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രധാനപ്രതി കോടതിക്ക് മുന്നില്‍ കീഴടങ്ങി. ഹിന്ദി പത്രമായ ഹിന്ദുസ്ഥാന്‍റെ ബ്യൂറോ ചീഫ് രജ്ദേവ് രഞ്ജനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പൊലീസ് തെരഞ്ഞുകൊണ്ടിരുന്ന പ്രതി ലാദന്‍ മിയാന്‍ ആണ് കീഴടങ്ങിയത്. മേയ് 13 നാണ് രജ്ദേവ് രഞ്ജനെ സിവാനിലെ റെയില്‍വേ സ്റ്റേഷനടുത്ത് വച്ച് ഒരു സംഘം വെടിവച്ചു കൊലപ്പെടുത്തിയത്.
ജയിലില്‍ കഴിയുന്ന ആര്‍.ജെ.ഡി നേതാവ് മുഹമ്മദ് ശഹാബുദീെൻറ ഗുണ്ടാസംഘത്തിലെ പ്രധാനിയാണ് മിയാന്‍. മേയ് 25 ന് രഞ്ജെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് രഞ്ജനെ വെടിവെച്ച നാടന്‍ തോക്കും കണ്ടെടുത്തിരുന്നു. അന്വേഷണത്തില്‍ സ്ഥിരം കുറ്റവാളിയായ മിയാനാണ് പ്രധാനപ്രതിയെന്ന് പൊലീസ് കണ്ടത്തെിയിരുന്നു. എന്നാല്‍ ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. രജ്ദേവ് രഞ്ജെൻറ കൊലപാതകികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കേസ് സി.ബി.ഐക്ക് വിടാന്‍ ശിപാര്‍ശ ചെയ്തതായി മുഖ്യമന്ത്രി നീതീഷ് കുമാര്‍ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.