കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ മകന്‍ നിര്യാതനായി

ബാംഗ്ളൂര്‍: കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ മകന്‍ രാകേഷ് സിദ്ദരാമയ്യ നിര്യാതനായി . പാന്‍ക്രിയാസ് രോഗത്തെ തുടര്‍ന്ന് ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ യൂനിവേഴ്സിറ്റി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു രാകേഷ് സിദ്ദരാമയ്യ. കഴിഞ്ഞയാഴ്ച്ച യൂറോപ്പിലേക്ക് യാത്ര പോയ സമയത്താണ് രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 39 ാം പിറന്നാള്‍ ആഘോഷത്തിന്‍െറ തയ്യാറെടുപ്പിലായിരുന്നു രാകേഷ് സിദ്ദരാമയ്യ.

 രാകേഷിന്‍െറ ഭൗതിക ശരീരം നാട്ടിലത്തെിക്കാന്‍ സുഷമ സ്വരാജ് ബെല്‍ജിയത്തിലെ ഇന്ത്യന്‍ അംബാസിഡറുമായി ചര്‍ച്ച നടത്തി. മകന്‍െറ അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് നേരത്തെ സിദ്ദരാമയ്യ  ബെല്‍ജിയത്തിലേക്ക് തിരിച്ചിരുന്നു. റോഡപകടത്തില്‍ പരിക്കേറ്റാണ് രാകേഷ് ആശുപത്രിയിലായതെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മരണസമയത്ത് സിദ്ദരാമയ്യയും രാകേഷിന്‍െറ ഭാര്യയും ആശുപത്രിയിലുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.