വിദ്യാഭ്യാസ നയരൂപീകരണം: ആർ.എസ്​.എസ്​ നേതാക്കളുമായി പ്രകാശ്​ ജാവേദ്​ക്കർ കൂടിക്കാഴ്​ച്ച നടത്തി

ന്യൂഡൽഹി: വിദ്യാഭ്യാസ നയരൂപീകരണവുമായി ബന്ധപ്പെട്ട്​ കേന്ദ്ര മാനവവിഭവ ശേഷി ​ മന്ത്രി പ്രകാശ്​ ജാവേദ്​ക്കർ ആർ.എസ്​.എസ്​ നേതാക്കളുമായി കൂടിക്കാഴ്​ച്ച നടത്തി. പുതിയ വിദ്യാഭ്യാസ നയ രൂപീകരണത്തിനായി നടത്തിയ ചർച്ച ആറ്​ മണിക്കൂർ നീണ്ടു‍. സംഘപരിവാര്‍ ആശയങ്ങള്‍,ദേശീയത, പാരമ്പര്യം, ഇന്ത്യന്‍ മൂല്യങ്ങള്‍ എന്നിവ വിദ്യാഭ്യാസ നയത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച നടന്നത്​. പ്രകാശ് ജാവേദ്​ക്കർ  ചുമതലയേറ്റ ശേഷം വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കേണ്ട പരിഷ്കാരങ്ങളും നവീകരണവും സംബന്ധിച്ച് താഴെ തട്ടില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ കൈമാറുകയാണ് കൂടിക്കാഴ്ചയില്‍ നടന്നതെന്നാണ് ആര്‍.എസ്.എസിന്റെ പ്രതികരണം.

വിദ്യാ ഭാരതി, എ.ബി.വി.പി, രാഷ്ട്രീയ ശൈശിക് മാഹാസംഘ്, ഭാരതിയ ശിക്ഷന്‍ മണ്ഡല്‍, സാന്‍സ്കൃത് ഭാരതി, ശിക്ഷ ബച്ചാവോ ആന്ദോളന്‍, വിഗ്യാന്‍ ഭാരതി തുടങ്ങിയ സംഘപരിവാര്‍ സംഘടനകളുടെ പ്രതിനിധികളുമായാണ് മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവേദ്​ക്കർ ​ചര്‍ച്ച നടത്തിയത്. ആര്‍.എസ്.എസ് ജോയിൻറ്​ സെക്രട്ടറി കൃഷ്ണ ഗോപാല്‍, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, അനിരുദ്ധ ദേശ്പാണ്ഡെ, തുടങ്ങിയവരും കൂടിക്കാഴ്ചയുടെ ഭാഗമായി. ദേശീയത, ഭാരതീയ പാരമ്പര്യം, മൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച സംഘപരിവാര്‍ ആശയങ്ങള്‍ വിദ്യാഭ്യാസത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നതായാണ് വിവരം.

വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ ഹിന്ദിയിലേക്കും ഇതര ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യണമെന്നും അതുവഴി വലിയ വിഭാഗം ആളുകള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങൾ നല്‍കാനാകുമെന്നും പ്രതിനിധികള്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍ - സംഘടാ ബന്ധം ശക്തിപ്പെടുത്തിയതിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നും ജാവേദ്​ക്കർ മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട പരിഷ്കാരങ്ങള്‍ സംബന്ധിച്ചുമാണ് ചര്‍ച്ച നടന്നത് എന്നാണ് ആര്‍.എസ്.എസ് നേതാക്കള്‍ പറയുന്നത്. കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാന്‍ പ്രകാശ് ജാവേദ്​ക്കർ തയ്യാറായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.