നോയിഡ: മദ്യപാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കൊറിയക്കാരനായ കാമുകനെ കുത്തിക്കൊന്ന് മണിപ്പൂരി സ്വദേശിനിയായ യുവതി. ഗ്രേറ്റർ നോയിഡയിലെ ലോജിസ്റ്റിക് കമ്പനിയിൽ 10 വർഷമായി ജോലി ചെയ്യുന്ന ദക്ഷിണ കൊറിയയിലെ ചിയോങ്ജു-സി സ്വദേശിയായ ഡക്ക് ഹീ യുഹും ആണ് കൊല്ലപ്പെട്ടത്. മണിപ്പൂരിലെ ബിഷ്ണുപൂരിൽ നിന്നുള്ള 22കാരി ലുഞ്ചീന പമായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗുഡ്ഗാവിലെ ഒരു പാർട്ടിയിൽവെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് ലിവ് ഇൻ ബന്ധത്തിലായ ഇരുവരും സെക്ടർ 150 ലെ എ.ടി.എസ് പയസ് ഹൈഡ്‌വേസിലെ ഫ്ലാറ്റിലാണ് രണ്ടുവർഷമായി താമസിച്ചിരുന്നത്.
ഞായറാഴ്ച പുലർച്ചെയായിരുന്നു കൊലപാതകം നടന്നത്. ശനിയാഴ്ച രാവിലെ മുതൽ ഹീ മദ്യപിച്ചിരുന്നതായും ഇത് തന്നെ പ്രകോപിപ്പിച്ചതായും യുവതി പൊലീസിനോട് പറഞ്ഞു. പുലർച്ചെ മൂന്ന് വരെ മദ്യപിച്ച് ഇരുന്നപ്പോൾ അത്താഴം കഴിച്ച് ഉറങ്ങാൻ യുവതി ആവശ്യപ്പെട്ടു. ഇത് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കത്തിലേക്ക് നയിച്ചു. മത്രാമല്ല, ഇയാൾ യുവതിയെ മർദിക്കുകയും ചെയ്തു. ഇതോടെ ഡൈനിങ് ടേബിളിലുണ്ടായ കത്തിയെടുത്ത് യുവതി ഹീയുടെ നെഞ്ചിൽ പലതവണ കുത്തുകയായിരുന്നു.
പിന്നാലെ ടാക്സിയിൽ ഇയാളെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ആശുപത്രിയിൽനിന്ന് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തുകയും യുവതിയെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.