Posted On
date_range Updated On
date_range കുടുംബം ബി.പി.എല്‍ പട്ടികയില്‍; ഗൂഢാലോചനയെന്ന് ദിഗ്വിജയ് സിങ്
പനാജി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തന്നെയും കുടുംബത്തെയും ദാരിദ്ര്യരേഖക്കുതാഴെയാണ് (ബി.പി.എല്‍) ഉള്‍പ്പെടുത്തിയതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്. തനിക്കും കുടുംബത്തിനുമെതിരായ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്ന് സിങ് ട്വിറ്ററില്‍ കുറിച്ചു. തന്‍െറ സഹോദരനെയും ബി.പി.എല്‍ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഞങ്ങളെല്ലാവരും ആദായനികുതി കൊടുക്കുന്നവരാണ്. ബി.പി.എല്‍ പ്രകാരമുള്ള ഒരു ആനുകൂല്യവും താന്‍ സ്വീകരിച്ചിട്ടില്ല. ബി.പി.എല്ലില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുമില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.