ശിശുമരണം കൂടുന്നത് കുടുംബാസൂത്രണം ചെയ്യാത്തതുകൊണ്ടെന്ന് ശിശുക്ഷേമമന്ത്രി

കൊല്‍ക്കത്ത: ഒഡീഷയിലെ ഗ്രോതവിഭഗങ്ങള്‍ക്കിടയില്‍ പോഷകാഹാര കുറവിനെ തുടര്‍ന്ന് ശിശുമരണമുയര്‍ന്നത് കുടുംബാസൂത്രണം നടത്താതുകൊണ്ടെന്ന് സര്‍ക്കാര്‍.  ഗ്രോത സമുദായത്തില്‍ കൃത്യമായ കുടുംബാസൂത്രണമില്ലാത്തതാണ്  പോഷകാഹാര കുറവ് മൂലമുള്ള മരണങ്ങള്‍ക്ക് കാരണമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി ഉഷാ ദേവിയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഗ്രോത സമുദായങ്ങള്‍ക്കിടയില്‍ ഒരു കുടുംബത്തില്‍ എട്ടും ഒമ്പതും കുട്ടികള്‍ വരെയാണുള്ളത്. അവര്‍ ഗ്രാമത്തില്‍ നിന്നും പുറത്തുവരാന്‍ താല്‍പര്യപ്പെടുന്നില്ല. ഇകാരണങ്ങള്‍കൊണ്ടാണ് കൂുടതല്‍ ശിശുമരണങ്ങള്‍ സംഭവിക്കുന്നതെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ജാജ്പുര്‍ ജില്ലയിലെ  നഗഡ ഗ്രാമത്തില്‍ അടുത്തിടയായി 19 നവജാതശിശുക്കളാണ് പോഷകാഹാരകുറവും അനുബന്ധ അസുഖങ്ങളും മൂലം മരിച്ചത്. ജുയാങ് ഗ്രോതവര്‍ഗക്കാര്‍ക്ക് കൂടുതലായുള്ള പ്രദേശമാണിത്.
മന്ത്രി പ്രസ്താവന വിവാദമായതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രി നവീന്‍ പട്നായികിനെതിരെ വിമര്‍ശവുമായി രംഗത്തത്തെി. ശിശുമരണവും പോഷകാഹാരകുറവും  അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചതായും അടിയന്തരനടപടികള്‍ സ്വീകരിക്കുമെന്നും പട്നായിക് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.