ഗോരക്ഷയുടെ പേരില്‍ നടക്കുന്നത് തെമ്മാടിത്തം: ഗുജറാത്ത് ചീഫ് സെക്രട്ടറി

അലഹബാദ്: ഗോവധം ആരോപിച്ച് ദളിത് യുവാക്കളെ ഗോ രക്ഷക് പ്രവര്‍ത്തകര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് ഗുജറാത്ത് ചീഫ് സെക്രട്ടറി ജി ആര്‍ അലോറിയ. ഗോരക്ഷയുടെ പേരില്‍ നടക്കുന്നത് തെമ്മാടിത്തമാണെന്ന് പറഞ്ഞ അലോറിയ അധികൃതര്‍ കൂടുതല്‍ ജാഗ്രതയോടെയിരിക്കണമെന്നും  നിര്‍ദേശം നല്‍കി.

തമാശക്കാണ് ദളിത് യുവാക്കളെ മര്‍ദ്ദിക്കുന്ന വിഡിയോ ഗോ രക്ഷാ പ്രവര്‍ത്തകര്‍ ചിത്രീകരിച്ചത്. യുവാക്കള്‍ ഗര്‍വ്വ് കാട്ടാനാണ് വിഡിയോ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തതെന്നും അലോറിയ പ്രതികരിച്ചു. മര്‍ദ്ദനത്തിന് ഇരയായ ദളിത് യുവാക്കള്‍ നേരിട്ട അവസ്ഥ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സോഷ്യല്‍ മീഡിയ ഉപകരിച്ചു.

കുറ്റാരോപിതരുടെ കാറില്‍ ശിവസേനയുടെ ബോര്‍ഡുണ്ടായിരുന്നു. രാജ്കോട്ടിലെ ഗോ രക്ഷാ സമിതി പ്രവര്‍ത്തകരാണെന്ന് തെളിയിക്കുന്ന വിസിറ്റിങ്ങ് കാര്‍ഡും അവരുടെ കൈവശമുണ്ടായിരുന്നു. യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സംസ്ഥാനത്ത് ദളിത് പ്രക്ഷോഭം കത്തി നില്‍ക്കുന്ന സമയത്താണ് ചീഫ് സെക്രട്ടറിയുടെ പ്രതികരണം . സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്നും അലോറിയ പ്രതികരിച്ചു. മോട്ട സമാധിയാലയിലെ വാര്‍ഡ് മെമ്പര്‍ക്കെതിരെയും യുവാക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.   

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.