വിദേശത്തെ ജയിലുകളില്‍ 6500ലേറെ ഇന്ത്യന്‍ തടവുകാര്‍

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളിലെ ജയിലുകളില്‍ 6500ലേറെ ഇന്ത്യക്കാര്‍ കഴിയുന്നതായി വിവരം. സൗദി അറേബ്യയിലെ ജയിലില്‍ മാത്രം 1896 പേരുണ്ട്. യു.എ.ഇ -764, കുവൈത്ത് -325, ബഹ്റൈന്‍ -235, സിംഗപ്പൂര്‍ -147, മലേഷ്യ -293, നേപ്പാള്‍ -614, യു.എസ് -595, പാകിസ്താന്‍ -518, ചൈന -105, ബംഗ്ളാദേശ് -130 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലുള്ളവരുടെ കണക്ക്. തില്‍ 354 പേര്‍ ശിക്ഷാ കാലാവധി കഴിഞ്ഞവരാണെന്നും പറയുന്നു. വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. 42 രാജ്യങ്ങളുമായി തടവുപുള്ളി കൈമാറ്റ കരാറില്‍ ഇന്ത്യ ഒപ്പുവെച്ചതായും ചില രാജ്യങ്ങളില്‍നിന്ന് തടവില്‍ കഴിയുന്നവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.