ഭോപാൽ: മധ്യപ്രദേശ് സർക്കാറിൽ സന്തോഷത്തിനും വകുപ്പായി. രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാനം സന്തോഷത്തിനായി വകുപ്പ് രൂപീകരിച്ചിരിക്കുന്നത്. വകുപ്പിെൻറ പ്രവർത്തനത്തിനായി വർഷം 3.80 കോടി രൂപ ചെലവഴിക്കും. ജനങ്ങളുടെ ജീവിത സന്തുഷ്ഠിക്കാണ് ഇൗ വകുപ്പെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി.
പുതിയ വകുപ്പിന് പ്രത്യേക മന്ത്രിമാരുണ്ടാവില്ല. ചെയര്‍മാന്‍ അധ്യക്ഷനായ കമ്മിറ്റിയുടെ കീഴിലാണ് വകുപ്പ് പ്രവര്‍ത്തിക്കുക. ഒരു ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ഉണ്ടാകും. ചെയര്‍മാന് മാസം 1.50 ലക്ഷം രൂപയും ഡയറക്ടര്‍ക്ക് 1.25 ലക്ഷം രൂപയുമാണ് സർക്കാർ ശമ്പളം നൽകുക. ഭൂട്ടാനില്‍നിന്നാണ് സംസ്ഥാനം ഈ ആശയം കടമെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.