ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 21 ആം ആദ്മി എം.എല്‍.എമാരുടെ അന്യപദവി സംബന്ധിച്ച പരാതിയില്‍ വാദം കേള്‍ക്കുന്നത് തെരഞ്ഞെടുപ്പ് കമീഷന്‍ ഈമാസം 21ലേക്ക് മാറ്റി. എം.എല്‍.എ സ്ഥാനത്തിനൊപ്പം പാര്‍ലമെന്‍ററി സെക്രട്ടറിപദംകൂടി വഹിക്കുന്നത് നിയമവിരുദ്ധമാണെന്നും അയോഗ്യരാക്കണമെന്നും കാണിച്ച് സമര്‍പ്പിച്ച പരാതിയില്‍ വ്യാഴാഴ്ചയാണ് വാദം നടത്താനിരുന്നത്. എന്നാല്‍, ഡല്‍ഹി സര്‍ക്കാര്‍ ബി.ജെ.പി, കോണ്‍ഗ്രസ് എന്നിവരെ കേസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാദം മാറ്റിയത്. ഈ കക്ഷികള്‍ക്കുകൂടി കേസ് രേഖകള്‍ നല്‍കും.
പ്രശാന്ത് പട്ടേല്‍ എന്ന അഭിഭാഷകനാണ് പരാതിക്കാരന്‍. മുന്‍ നിയമമന്ത്രി സല്‍മാന്‍ ഖുര്‍ശിദാണ് കോണ്‍ഗ്രസിനുവേണ്ടി ഹാജരാകുന്നത്. ബി.ജെ.പിയും കോണ്‍ഗ്രസുമാണ് പരാതിക്കു പിന്നിലെന്നും തെരഞ്ഞെടുപ്പ് തോല്‍വിക്ക് പകരംവീട്ടാനാണ് ഇവരുടെ ശ്രമമെന്നും ആം ആദ്മി ആരോപിച്ചു. മറ്റു സംസ്ഥാനങ്ങളിലും എം.എല്‍.എമാര്‍ പാര്‍ലമെന്‍ററി സെക്രട്ടറി പദവി വഹിക്കുന്നുണ്ടെന്നും ആപ് എം.എല്‍.എ ജെര്‍നയില്‍ സിങ് ചൂണ്ടിക്കാട്ടി.
എം.എല്‍.എമാരുടെ അയോഗ്യത ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയെങ്കിലും രാഷ്ട്രപതി അംഗീകരിച്ചില്ല. എം.എല്‍.എമാര്‍ പാര്‍ലമെന്‍ററി സെക്രട്ടറിപദത്തിന് പ്രതിഫലം പറ്റുന്നില്ളെന്നും ജനസേവനമാണ് നടത്തുന്നതെന്നുമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.