Posted On
date_range Updated On
date_range മദ്രാസ് ഹൈകോടതി വളപ്പില്‍ അഭിഭാഷകനെ മകന്‍ വെട്ടി
ചെന്നൈ: കനത്ത സുരക്ഷയുള്ള മദ്രാസ് ഹൈകോടതി വളപ്പില്‍ മകന്‍െറ വെട്ടേറ്റ അഭിഭാഷകനായ പിതാവ് ഗുരുതരാവസ്ഥയില്‍. ചൊവ്വാഴ്ച രാവിലെ വടിവാളുമായി എത്തിയ മകന്‍ രാജേഷ്, അഡ്വ. മണിവര്‍ണന്‍െറ തലക്ക് വെട്ടുകയായിരുന്നു. താഴെ വീണ ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ സമീപ ആശുപത്രിയിലാക്കി. മറ്റ് അഭിഭാഷകരുടെ മര്‍ദനമേറ്റ രാജേഷും ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബപ്രശ്നമാണ് അക്രമത്തിന് കാരണം.
തമിഴ്നാട് പൊലീസിന്‍െറയും കേന്ദ്ര സേനയുടെയും കനത്ത സുരക്ഷയുള്ള കോടതി വളപ്പിലെ സംഭവം പരിഭ്രാന്തി പരത്തി. അഭിഭാഷകരെയും കക്ഷികളെയും ദേഹപരിശോധനക്കു ശേഷമാണ് കേന്ദ്ര സേന കോടതിയിലേക്ക് കടത്തിവിടാറ്. എന്നാല്‍, സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് വടിവാളുമായി യുവാവ് കോടതിവളപ്പില്‍ കയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.