വിദ്വേഷ പ്രസംഗം: വരുണ്‍ ഗാന്ധിക്കെതിരെ കോടതി നോട്ടീസ്

പിലിബിറ്റ്: വിദ്വേഷ പ്രസംഗത്തിന്‍െറ പേരില്‍ നിയമനടപടി നേരിടുന്ന ബി.ജെ.പി പാര്‍ലമെന്‍റ് അംഗം വരുണ്‍ ഗാന്ധിക്ക് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്. മുമ്പ് നോട്ടീസ് അയച്ചിട്ടും ഹാജരാക്കത്തതിനാല്‍ ലോക്സഭാ സ്പീക്കര്‍ വഴിയാണ് കഴിഞ്ഞദിവസം അയച്ചത്.സംഭവത്തില്‍ സാമൂഹിക പ്രവര്‍ത്തകനായ ആസാദ് ഹയാത്ത് എന്നയാളുടെ പരാതിയിലാണ് പിലിബിറ്റ് ജില്ലാ കോടതി നടപടി. സെപ്റ്റംബര്‍ 30ന് കേസ് പരിഗണിക്കും. നേരത്തേ പ്രദേശിക കോടതി വരുണിനെ വെറുതെവിട്ടിരുന്നു. തുടര്‍ന്ന്, പരാതിക്കാരന്‍ ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം നടത്തിയതിനാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.