രാജസ്ഥാനില്‍ രണ്ടിടത്ത് അപകടം; 26 മരണം

ജയ്പുര്‍: രാജസ്ഥാനില്‍ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിരോഹി ജില്ലയില്‍ വീര്‍ വീര്‍പുര്‍ ഗ്രാമത്തിനടുത്ത് വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കുണ്ട്. നാസിക്കില്‍നിന്ന് സിരോഹിയിലേക്ക് വരുകയായിരുന്ന സ്വകാര്യബസിനെ മറികടക്കാന്‍ ശ്രമിച്ച ട്രക്കുമായി റോഡില്‍വെച്ചുണ്ടായ തര്‍ക്കത്തിനിടെ അമിതവേഗത്തിലത്തെിയ മറ്റൊരു ട്രക് നിര്‍ത്തിയിട്ട ട്രക്കിന്‍െറ പിന്‍ഭാഗത്ത് ഇടിച്ചതാണ് അപകടകാരണമെന്ന് സിരോഹി ജില്ലാ കലക്ടര്‍ എല്‍.എന്‍. മീന പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഒമ്പതു പേര്‍ തല്‍ക്ഷണം മരിച്ചു. പരിക്കേറ്റവരെ ഉദയ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭില്‍വാര ജില്ലയില്‍ ബുധനാഴ്ച രാത്രി ടാക്ടര്‍ ട്രോളിയും ട്രക്കും കൂട്ടിയിടിച്ച് 13 പേര്‍ മരിക്കുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഏഴ് സ്ത്രീകളും മൂന്ന് കുട്ടികളുമുണ്ട്. ബദ്നാപുരില്‍നിന്ന് ഗോപാല്‍പുര ഗ്രാമത്തിലേക്ക് പോകുകയായിരുന്ന ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചവരില്‍ ഉള്‍പ്പെടുമെന്ന് ബദ്നാപുര്‍ പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.