റമദാൻ വ്രതമല്ല; ആത്​മപരിശോധനയാണ്​ വേണ്ടത്​ –ഇർഫാൻഖാൻ

മുംബൈ: റമദാൻ വ്രതത്തേയും ബലികർമ്മങ്ങളേയും രൂക്ഷമായി വിമർശിച്ചും ചോദ്യം ചെയ്​തും ബോളിവുഡ്​ നടൻ ഇർഫാൻഖാൻ. റമദാൻ വ്രതമെടുക്കുന്നതിന്പകരം എല്ലാവരും സ്വയം ആത്മപരിശോധന നടത്തുകയാണ്​ വേണ്ടതെന്ന്​ഇർഫാൻഖാൻ പറഞ്ഞു.  തനിക്ക്​ ഏറ്റവും പ്രിയപ്പെട്ടത്​ ബലിയർപ്പിക്കണമെന്നാണ്​ ബലിദാനത്തിന്റെ താൽപര്യം. ആടിനെയും പശുവിനെയും കൊല്ലുക എന്ന് അതിനര്‍ത്ഥമില്ലെന്നും ഇര്‍ഫാന്‍ പറഞ്ഞു.
നമ്മള്‍ മുസ്‌ലിംകൾ മുഹറത്തെ പരിഹസിക്കുകയാണ്. അനുശോചിക്കുന്നതിന്​ പകരം മുഹറം ആഘോഷിക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു.
ത​െൻ’റ പുതിയ ചിത്രം മദാരിയുടെ പ്രമോഷന്​ ജയ്പൂരിലെത്തിയപ്പോഴാണ് ഇര്‍ഫാന്‍ ഖാന്റെ പരാമര്‍ശം.

മതാചാരപ്രകാരമുള്ള ആഘോഷങ്ങളുടെയും ചടങ്ങുകളുടെയും പിന്നിലുള്ള ശരിയായ സന്ദേശം മനസ്സിലാക്കാതെ അന്ധമായി മതത്തെ പിന്തുടരുകയാണ് ഭൂരിപക്ഷം . മുസ്​ലിം മതനേതാക്കളേയും ഇര്‍ഫാന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നേതാക്കള്‍ ആരും ശബ്ദമുയര്‍ത്തുന്നില്ല. ഇതെന്തുകൊണ്ടാണെന്ന് ജനങ്ങള്‍ രാഷ്ട്രീയക്കാരോട്​ ചോദിക്കണമെന്നും ഇര്‍ഫാന്‍ ആവശ്യപ്പെട്ടു.

ഇര്‍ഫാന്‍ ഖാന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത് വന്നു. ഇസ്ലാം മതത്തെക്കുറിച്ച് ഇര്‍ഫാന്‍ പ്രതികരിക്കേണ്ടെന്നും അഭിനയത്തില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും ജമാഅത്തെ ഉല്‍മ ഹിന്ദ് നേതാവ് മൗലാന അബ്ദുള്‍ വാഹിദ് ഖത്‌രി ആവശ്യപ്പെട്ടു. ഇര്‍ഫാന് ഇസ്ലാമിനെ മനസ്സിലാക്കാതെ  ഇത്തരം കാര്യങ്ങള്‍ പറയേണ്ടതില്ലെന്ന് ജയ്പൂരിലെ മുസ്ലിം മതപണ്ഡിതന്‍ ഖ്വാസി കാലിദ് ഉസ്മാനിയും പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.