തമിഴ്​നാട്ടിലെ പ്രതിപക്ഷ അംഗങ്ങൾക്ക്​ സസ്​പെൻഷൻ

ചെന്നൈ: പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനെ എ.ഐ.എ.ഡി.ഐം.കെ അംഗം അപമാനിച്ചെന്നാരോപിച്ച് പ്രതിഷേധം ഇരമ്പിയതോടെ തമിഴ്നാട് നിയമസഭ ബുധനാഴ്ച  അസാധാരണ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഡി.എം.കെ അംഗങ്ങളെ കൂട്ടത്തോടെ പുറത്താക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ ‘നമുക്ക് നാമേ’  എന്ന ജനസമ്പര്‍ക്ക പരിപാടിയെ  പരാമര്‍ശിച്ച് എ.ഐ.എ.ഡി.എം.കെ അംഗം എസ്. ഗുണശേഖരന്‍ പരിഹാസത്തോടെ രംഗത്തുവന്നതാണ് അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്.  

പരാമര്‍ശം രേഖയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ അംഗങ്ങള്‍ ബഹളം തുടങ്ങി. സ്പീക്കര്‍ പി. ധനപാല്‍ ആവശ്യം നിരസിച്ചതോടെ സഭ കൂടുതല്‍ പ്രക്ഷുബ്ധമായി. തുടര്‍ന്ന് ഡി.എം.കെയുടെ 89 അംഗങ്ങളെ പുറത്താക്കാന്‍ ഉത്തരവിടുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങളെ ഒരാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ഭവന, ഐ.ടി വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചക്കിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

 ഗുണശേഖരന്‍ സ്റ്റാലിന്‍െറ പേരെടുത്ത് പറഞ്ഞില്ളെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ രേഖകളില്‍നിന്ന് പരാമര്‍ശം നീക്കേണ്ടതില്ളെന്ന് വ്യക്തമാക്കി. എന്നാല്‍, മോശമായ പരാമര്‍ശം സ്റ്റാലിനെ ഉന്നംവെച്ചാണെന്ന് ഡി.എം.കെ അംഗങ്ങള്‍ ആവര്‍ത്തിച്ചു. ഇതിനിടെ, താന്‍ നടത്തിയ ജനസമ്പര്‍ക്ക  പരിപാടി നിയമസഭയില്‍ ചര്‍ച്ചയായതില്‍ അഭിമാനമുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. സ്പീക്കര്‍ പലതവണ സമാധാനം പാലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നു.

സഭയില്‍ കുത്തിയിരുന്ന സ്റ്റാലിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് പുറത്തേക്കത്തെിക്കുകയായിരുന്നു. 234 അംഗ സഭയില്‍ ഡി.എം.കെക്ക് 89 അംഗങ്ങളാണുള്ളത്.  സംസ്ഥാനത്ത് അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന കാര്യങ്ങളാണ് നടക്കുന്നതെന്ന് ഡി.എം.കെ ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.